Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് ക്രമക്കേട്: ഗുജറാത്തിൽ സ്കൂൾ ഉടമ അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ മാനേജ്മെന്റിന് ബി.ജെ.പിയുമായി അടുത്ത ബന്ധമെന്ന് കോൺഗ്രസ്
നീറ്റ് ക്രമക്കേട്: ഗുജറാത്തിൽ സ്കൂൾ ഉടമ അറസ്റ്റിൽ
cancel

അഹ്മദാബാദ്: നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം തുടരുന്നതിനിടെ ഗുജറാത്തിലെ ഗോ​ധ്രയിൽ സ്വകാര്യ സ്കൂൾ ഉടമ സി.ബി.ഐ പിടിയിൽ. പഞ്ചമൽ ജില്ലയിൽ ഗോധ്രക്കു സമീപത്തെ ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലാണ് ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് പിടിയിലായത്. ഇയാളെ അഹ്മദാബാദിലേക്ക് കൊണ്ടുപോകുന്നതായി പബ്ലിക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ അറിയിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ കേന്ദ്രങ്ങളിലൊന്നായിരുന്നു ജയ് ജലറാം സ്കൂൾ. പരീക്ഷ ചോദ്യ പേപർ ചോർത്താൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട കേസിൽ ആറാം പ്രതിയാണ് ദീക്ഷിത് പട്ടേൽ.

അതേ സമയം, ക്ര​മ​ക്കേ​ട് ന​ട​ന്ന ഗു​ജ​റാ​ത്ത് ഗോ​ധ്ര​യി​ലെ ജ​യ് ജ​ല​റാം ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്റ് ബി.​ജെ.​പി​യു​ടെ സ്വ​ന്ത​ക്കാ​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ക്ര​മ​ക്കേ​ടി​ൽ മു​ൻ​കാ​ല ച​രി​ത്ര​മു​ള്ള ജ​യ് ജ​ല​റാം സ്‌​കൂ​ളു​ക​ളി​ൽ നീ​റ്റ് പ​രീ​ക്ഷ​യു​ടെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​നു​വ​ദി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശ​ക്തി സി​ങ് ഗോ​ഹി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​യ് ജ​ല​റാം മാ​നേ​ജ്മെ​ന്റ് ബി.​ജെ.​പി​ക്ക് സ്ഥി​ര​മാ​യി ഫ​ണ്ട് ന​ൽ​കു​ക മാ​ത്ര​മ​ല്ല, ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​വു​മു​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി യു.​പി ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​നും ഗു​ജ​റാ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​​ക്കു​മൊ​പ്പം ജ​യ് ജ​ല​റാം സ്‌​കൂ​ളു​ക​ളി​ലൊ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്രം, ജ​യ്‍ ജ​ല​റാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ദീ​ക്ഷി​ത് പ​ട്ടേ​ൽ പൊ​തു​ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ചെ​ക്ക് കൈ​മാ​റു​ന്ന ചി​ത്രം, ഇ​യാ​ൾ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം എ​ന്നി​വ​യും ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​​സ​മ്മേ​ള​ന​ത്തി​ൽ ഗോ​ഹി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി ജ​യ് ജ​ല​റാം സ്‌​കൂ​ൾ എ​ങ്ങ​നെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷ​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തെ​ന്ന് ഗോ​ധ്ര ഡെ​പ്യൂ​ട്ടി ​പൊ​ലീ​സ് സൂ​പ്ര​ണ്ട് ഗോ​ധ്ര സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ്, ഒ​ഡി​ഷ, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഗോ​ധ്ര​യി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ശ​യം ജ​നി​പ്പി​ക്കേ​ണ്ട​തും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സീ​ക​രി​ക്കേ​ണ്ട​തു​മാ​യി​രു​ന്നു.

ആ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​മാ​ന​ത്താ​വ​ളം പോ​ലു​മി​ല്ലാ​ത്ത ഗോ​ധ്ര ന​ഗ​ര​ത്തി​ലെ ജ​യ് ജ​ല​റാം സ്കൂ​ളാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് മു​മ്പ് ഹൈ​കോ​ട​തി പി​ഴ ചു​മ​ത്തി​യ ച​രി​ത്ര​മു​ള്ള ഈ ​സ്കൂ​ളി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് എ​ൻ.​ടി.​എ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കേ​സി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​യ ആ​രി​ഫ് വോ​റ ഗു​ജ​റാ​ത്ത് ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. ആ​രി​ഫി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്‌​തി​രു​ന്നെ​ങ്കി​ലും അ​ഹ്മ​ദാ​ബാ​ദി​ലെ ബി.​ജെ.​പി സം​സ്ഥാ​ന ഓ​ഫി​സി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ത​ന്റെ കൈ​വ​ശ​മു​ണ്ട്. ജ​യ് ജ​ല​റാം ട്ര​സ്റ്റി​ന് നീ​റ്റ് സെൻറ​റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ ആ​രാ​ണ് സ​ഹാ​യി​ച്ച​ത്? സ്രാ​വു​ക​ൾ സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ചെ​റു​മീ​നു​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത്? എ​ന്തു​കൊ​ണ്ട് ജ​യ് ജ​ല​റാം ചെ​യ​ർ​മാ​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ല? ജ​യ് ജ​ല​റാ​മി​ന് മ​റ്റ് പ​ല പ്ര​ധാ​ന പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ​ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET-UG exam malpractice: CBI arrests private school owner from Godhra
Next Story