Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യപേപ്പർ ചോർച്ച:...

ചോദ്യപേപ്പർ ചോർച്ച: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും

text_fields
bookmark_border
ചോദ്യപേപ്പർ ചോർച്ച: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും
cancel

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യാപക പരാതികൾ പുറത്തുവന്നതിനെ തുടർന്ന് മെയ് 3ന് നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നടപടി. വിദ്യാർഥികൾ പുനഃപരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധിക ഫീസ് നൽകേണ്ടതില്ലെന്നും എൻ.ടി.എ അറിയിച്ചിട്ടുണ്ട്. നേരത്തെ അടച്ച ഫീസ് തിരികെ നൽകും. പുന:പരീക്ഷക്ക് മുന്നോടിയായി പുതിയ അഡ്മിറ്റ് കാർഡുകൾ നൽകും.

അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതെന്നാണ് എൻ.ടി.എ അറിയിച്ചിരിക്കുന്നത്. വിഷയം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യി​ലേ​ക്കും നി​ല​വി​ൽ അ​ന്വേ​ഷ​ണം നീ​ളു​ന്നുണ്ട്. ഇ​യാ​ൾ മേ​യ് ഒ​ന്നി​ന് സി​ക്ക​റി​ലു​ള്ള ത​ന്റെ സു​ഹൃ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ കോ​ച്ചി​ങ് സെ​ന്റ​റു​ക​ൾ വ​ഴി​യും മെ​സേ​ജി​ങ് ആ​പ്പു​ക​ൾ വ​ഴി​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. പ​ല ചോ​ദ്യ​ങ്ങ​ളി​ലെ​യും ഉ​ത്ത​ര​ങ്ങ​ളു​ടെ ക്ര​മം പോ​ലും മാ​റ്റ​മി​ല്ലാ​തെ​യാ​ണ് പ​രീ​ക്ഷ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് എ​ന്ന​ത് അ​സ്വാ​ഭാ​വി​ക​മാ​യ കൃ​ത്യ​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ജയ്പൂർ സ്വദേശിയായ മനീഷിനെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് ​പൊലീസിന്റെ നിഗമനം. 720 മാ​ർ​ക്കി​ന്റെ പ​രീ​ക്ഷ​യി​ൽ ഏ​ക​ദേ​ശം 600 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് ര​ണ്ടു​ദി​വ​സം മു​മ്പേ പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. 20,000 രൂ​പ മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ഈ ​ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​റ്റ​ഴി​ച്ച​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET Ugquestion paper leakNTAexam cancelled
News Summary - neet ug entrance exam cancelled duet to raising complaint on question paper leak
Next Story