Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷ...

നീറ്റ്​ പരീക്ഷ തട്ടിപ്പ്​: അറസ്​റ്റിലായ വിദ്യാർഥിയുടെ പിതാവ്​ വ്യാജ ഡോക്​ടർ

text_fields
bookmark_border
നീറ്റ്​ പരീക്ഷ തട്ടിപ്പ്​: അറസ്​റ്റിലായ വിദ്യാർഥിയുടെ പിതാവ്​ വ്യാജ ഡോക്​ടർ
cancel

കോയമ്പത്തൂർ: നീറ്റ്​ പരീക്ഷ ആൾമാറാട്ട കേസിൽ അറസ്​റ്റിലായ​ വിദ്യാർഥിയുടെ പിതാവ്​ വെല്ലൂർ വാണിയമ്പാടി സ്വദേശി മുഹമ്മദ്​ ഷാഫി വ്യാജ ഡോക്​ടർ. തമിഴ്​നാട്​ ക്രൈംബ്രാഞ്ച്​ സി.​െഎ.ഡിയാണ്​ ഇക്കാര്യം കണ്ടെത്തിയത്​. വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂർ, വാണിയമ്പാടി എന്നിവിടങ്ങളിൽ വർഷങ്ങളായി നഴ്​സിങ്​ ഹോമുകൾ നടത്തിവന്ന ഇയാൾ ‘രാജ ഡോക്​ടർ’ എന്ന പേരിലാണ്​ മേഖലയിൽ അറിയപ്പെടുന്നത്​.

1990ൽ കർണാടകയിലെ ബിജാപുർ അൽ അമീൻ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന്​ ചേർന്ന്​ ഒരു വർഷത്തിനുശേഷം പഠനം പൂർത്തിയാക്കാതെ നിർത്തുകയായിരുന്നു. പിന്നീട്​ ക്ലിനിക്കുകൾ സ്​ഥാപിച്ച്​ പ്രാക്​ടീസ്​ ആരംഭിച്ചു.
ആൾമാറാട്ടം നടത്തിയും മാർക്ക്​​ ഷീറ്റ്​ തിരുത്തിയും മകൻ മുഹമ്മദ്​ ഇർഫാന്​ ധർമപുരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം തരപ്പെടുത്തിയ കേസിൽ​ സെപ്​റ്റംബർ 30ന്​ രാത്രിയാണ്​ ഇയാൾ അറസ്​റ്റിലായത്​. ഇൗ കേസിൽ ഇർഫാനും ജയിലിലാണ്​.

നീറ്റ്​ തട്ടിപ്പ്​ കേസിൽ ആദ്യം അറസ്​റ്റിലായ ഉദിത് ​സൂര്യയുടെ പിതാവും ചെന്നൈ സ്​റ്റാൻലി ഗവ. മെഡിക്കൽ കോളജാശുപത്രി ഡോക്​ടറുമായ കെ.എസ്​. വെ​ങ്കടേഷുമായി മുഹമ്മദ്​ ഷാഫിക്ക്​ അടുത്ത ബന്ധമുണ്ടായിരുന്നു. റഷീദ്​, വേദാചലം എന്നീ ഇടനിലക്കാരെ വെങ്കിടേഷിന്​ പരിചയപ്പെടുത്തിയത്​ ഷാഫിയായിരുന്നു.
അതിനിടെ, ഇർഫാനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടറേറ്റ്​ നിർദേശപ്രകാരം ധർമപുരി ഗവ. മെഡിക്കൽ കോളജിൽനിന്ന്​ പുറത്താക്കിയതായി ഡീൻ ശ്രീനിവാസരാജു അറിയിച്ചു. ആൾമാറാട്ട സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച വെല്ലൂർ തിരുപ്പത്തൂർ ഗോവിന്ദരാജുവിനെ പൊലീസ്​ ചോദ്യം ചെയ്തു വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake doctorindia newsNEET Scam
News Summary - NEET Scam - Fake doctor - India news
Next Story