Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്-പി.ജി കൗൺസിലിങ്...

നീറ്റ്-പി.ജി കൗൺസിലിങ് ഇന്ന്​​ ആരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
നീറ്റ്-പി.ജി കൗൺസിലിങ് ഇന്ന്​​ ആരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: നീറ്റ്​ സംവരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതി തീർപ്പുകൽപിക്കുന്നത്​ വരെ നീറ്റ്-പി.ജി കൗൺസിലിങ്​ നടത്തില്ലെന്ന് കേന്ദ്ര സർക്കാർ. അഖിലേന്ത്യാ ക്വാട്ടയിൽ ഒ.ബി.സി, സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലാണ്​. ഇതിൽ തീരുമാനമാകുന്നത്​ വരെ പ്രവേശന നടപടികൾ തുടങ്ങില്ലെന്നാണ്​​ കേന്ദ്ര സർക്കാറിന്​ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീംകോടതിയിൽ ഉറപ്പ്​ നൽകിയത്​.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ് പി.ജി) 2021 അടിസ്ഥാനമാക്കി, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്‌മെന്‍റുകളുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ന്​ മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്​.

എന്നാൽ, പി.​ജി മെ​ഡി​ക്ക​ൽ കോ​ഴ​്​​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ 'നീ​റ്റ്​' എ​ഴു​തി​യ​വ​ർ​ക്കു​ള്ള ​അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ.​ബി.​സി​ക്കാ​ർ​ക്ക്​ 27 ഉം ​മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​ 10 ഉം ​ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കി​യ​ത്​ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​ കോടതിയുടെ പരിഗണനയിലാണ്​. കഴിഞ്ഞ ദിവസം വാദം കേട്ട സുപ്രീം കോടതി ഈകേസ്​​ 28ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഈ സാഹചര്യത്തിൽ ഇന്ന്​ നീറ്റ്​ കൗൺസിലിങ്​ ആരംഭിക്കുന്നത്​ വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്ന്​ ഉദ്യോഗാർഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയെ ബോധിപ്പിച്ചു. കൗൺസിലിങ്​ ആരംഭിച്ചാൽ, കോടതി തീരുമാനമാകു​േമ്പാഴേക്കും അലോട്ട്​​മെന്‍റിന്‍റെ മുഴുവൻ പ്രക്രിയയും അവസാനിച്ചേക്കാമെന്നും അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.

മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾക്ക്​ വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷം രൂ​പ​യാ​യി നിശ്​ചയിച്ചതെങ്ങനെ? -സു​പ്രീം കോടതി

മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ൽ സം​വ​ര​ണം ന​ൽ​കാ​ൻ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷം രൂ​പ​യാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​തി​െൻറ മാ​ന​ദ​ണ്ഡം കഴിഞ്ഞ ദിവസം സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്​​തു. മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ (ഒ.​ബി.​സി) ക്രീ​മി​ലെ​യ​ർ പ​രി​ധി​യും എ​ട്ടു ല​ക്ഷം ത​ന്നെ​യാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്നാ​ക്ക​ക്കാ​ർ​ക്കും പി​ന്നാ​ക്ക​ക്കാ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ഒ​രേ സം​വ​ര​ണ വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ച​ത്​ എ​ന്ത​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​? ഒ​രു പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു മു​മ്പ്​ എ​ന്തെ​ങ്കി​ലും പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ? മാ​ന​ദ​ണ്ഡം വ്യ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​യി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം ത​ന്നെ സ്​​റ്റേ ചെ​യ്യു​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ട​ൻ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​മെ​ന്ന്​ വാ​ക്കു ന​ൽ​കി​യ​താ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ത്​ ഒ​ഴി​വാ​ക്കി​യ​ത്.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും ജ​ന​സം​ഖ്യാ​പ​ര​വു​മാ​യ ചി​ല ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​റി​ന്​ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു. എ​ട്ടു ല​ക്ഷ​മെ​ന്ന വ​രു​മാ​ന​പ​രി​ധി വാ​യു​വി​ൽ നി​ന്നെ​ടു​ത്തു വെ​ക്കാ​നാ​വി​ല്ല. ഒ.​ബി.​സി​ക്ക്​ ത​ത്തുല്യ​മെ​ന്ന കാ​ര്യം മാ​ത്ര​മേ സ​ർ​ക്കാ​റി​ന്​ പ​റ​യാ​നു​ള്ളൂ. ഒ.​ബി.​സി​ക്കാ​ർ​ക്കും മു​​ന്നാ​ക്ക സം​വ​ര​ണ​ക്കാ​ർ​ക്കും ഒ​രേ ക്രീ​മി​ലെ​യ​ർ വ​രു​മാ​ന​പ​രി​ധി വെ​ക്കു​േ​മ്പാ​ൾ തു​ല്യ​ര​ല്ലാ​ത്ത​വ​രെ തു​ല്യ​രാ​യി സ​മീ​ക​രി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യേ മ​തി​യാ​വൂ. വി​ശ​ദ സ​ത്യ​വാ​ങ്​​മൂ​ലം കോ​ട​തി​ക്കു​ ന​ൽ​ക​ണം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണം.

ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി മു​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്കു​ന്ന​ത്​ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നാ​ക്കാ​വ​സ്​​ഥ കു​റ​ഞ്ഞ​തു കൊ​ണ്ടാ​ണ്. സാ​മ്പ​ത്തി​ക സം​വ​ര​ണ​മാ​ക​​ട്ടെ, ധ​ന​സ്​​ഥി​തി മാ​ത്രം അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി ദു​ർ​ബ​ല​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​ണ്. അ​താ​യ​ത്, ഒ.​ബി.​സി​യി​ൽ വ​രു​മാ​ന പ​രി​ധി ഒ​ഴി​വാ​ക്ക​ലി​നു വേ​ണ്ടി​യാ​ണ്. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​െൻറ കാ​ര്യ​ത്തി​ലാ​ക​​ട്ടെ, ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഒ.​ബി.​സി​ക്കും സാ​മ്പ​ത്തി​ക സം​വ​ര​ണ​ക്കാ​ർ​ക്കും ​ഒ​രേ വ​രു​മാ​ന​പ​രി​ധി വെ​ക്കു​ന്ന​ത്​ സ്വേഛാ​പ​ര​മാ​​െണന്നും കോ​ട​തി പറഞ്ഞു.

10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ശി​പാ​ർ​ശ ചെ​യ്​​ത ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ ഈ ​വ​രു​മാ​ന പ​രി​ധി നി​ശ്ച​യി​ച്ച​തെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ കോ​ട​തി അ​ത്​ അം​ഗീ​ക​രി​ച്ചി​ല്ല. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​രെ നി​ർ​ണ​യി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ന്ന​തി​നു മു​മ്പ്​ എ​ന്തെ​ങ്കി​ലും പ​ഠ​ന​മോ പ​രി​ശോ​ധ​ന​യോ സ​ർ​ക്കാ​ർ ന​ട​ത്തി​യി​രു​ന്നോ എ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യു​ടെ 15(2) അ​നുഛേ​ദ​പ്ര​കാ​രം ന​ട​ത്തി​യ ന​ട​പ​ടി​ക​ൾ എ​ന്താ​ണെ​ന്ന്​ സ​ർ​ക്കാ​ർ കോ​ട​തി​യോ​ട്​ പ​റ​യ​ണമെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ്​ 28ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReservationOBC ReservationNEET PGEWS
News Summary - NEET-PG Counselling Won't Start Until Supreme Court Decides Validity Of EWS-OBC Reservation In AIQ, Assures Centre
Next Story