Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ ചോദ്യ ചോർച്ച:...

നീറ്റ്​ ചോദ്യ ചോർച്ച: ​എസ്​.എഫ്​.ഐ മാർച്ചിൽ സംഘർഷം

text_fields
bookmark_border
നീറ്റ്​ ചോദ്യ ചോർച്ച: ​എസ്​.എഫ്​.ഐ മാർച്ചിൽ സംഘർഷം
cancel

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് നീ​റ്റ്​ യു.​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ ഏ​ജീ​സ്​ ഓ​ഫി​സി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പൊ​ലീ​സ്​ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡും ഓ​ഫി​സ്​ ഗേ​റ്റും മ​റി​ക​ട​ന്ന്​ കോ​മ്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച എ​സ്.​എ​ഫ്.​ഐ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

വൈ​കി​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യെ​ത്തി​യ​ത്. ബാ​രി​ക്കേ​ഡ്​ മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. ബാ​രി​ക്കേ​ഡ്​ മ​റി​ക​ട​ന്ന പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ്​ റോ​ഡ്​ ഭാ​ഗ​ത്തു​ള്ള ഗേ​റ്റ്​ ത​ള്ളി​ത്തു​റ​ന്ന്​ ഏ​ജീ​സ്​ ​ഓ​ഫി​സ്​ കോ​മ്പൗ​ണ്ടി​ൽ​ ത​ള്ളി​ക്ക​യ​റി. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ ശ്ര​മം ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ഓ​ഫി​സി​ന​ക​ത്ത് ക​യ​റാ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ ത​ട​ഞ്ഞു.

ഓ​ഫി​സ്​ വ​ള​പ്പി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി അം​ഗം അ​രു​ൺ ഷി​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​രു​ണി​നെ വി​ട്ടു​കി​ട്ടാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​തോ​ടെ അ​രു​ണി​നെ വി​ട്ട​യ​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്‌. സ​ഞ്ജീ​വ്‌ മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബു​ധ​നാ​ഴ്ച ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്ക്‌ എ​സ്‌.​എ​ഫ്‌.​ഐ മാ​ർ​ച്ച്‌ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIexam scamNEET Ug
News Summary - NEET Paper Leak: Clashes erupt during SFI march to AG's office in Thiruvananthapuram
Next Story