നീറ്റ് പരീക്ഷ യോഗ്യത മാർക്ക് കുറച്ചു
text_fields
ന്യൂഡൽഹി: ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ അഖിലേന്ത്യ നീറ്റ് പി.ജി പരീക്ഷയുടെ യോഗ്യത മാർക്ക് പരിധി കുറച്ചു. ഓരോ വിഭാഗത്തിലും 7.5 ശതമാനമാണ് കുറച്ചത്. ജനറൽ വിഭാഗത്തിന് 50 ശതമാനവും ഭിന്നശേഷിക്കാർക്ക് 45 ശതമാനവും ഒ.ബി.സി/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 40 ശതമാനവുമാണ് നിലവിൽ യോഗ്യത നേടുന്നതിനായി നിശ്ചയിച്ചിരുന്നത്. ഇത് യഥാക്രമം 42.5 ശതമാനം, 37.5 ശതമാനം, 32 ശതമാനം എന്നിങ്ങനെയാണ് കുറച്ചത്.
യോഗ്യത മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം കുറവായ സാഹചര്യത്തിലാണ് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുമായി ആലോചിച്ച് ഈ വർഷത്തേക്ക് മാർക്ക് കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മാർക്ക് പരിധി കുറക്കണമെന്ന് സംസ്ഥാന സർക്കാറുകളും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
