നീറ്റ് ഉര്‍ദുവില്‍ വേണമെന്ന ഹരജി മാര്‍ച്ചില്‍ പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്‍റല്‍ കോഴ്സുകളുടെ പ്രവേശനത്തിനുള്ള അഖിലേന്ത്യ പൊതുപരീക്ഷ ഉര്‍ദുവില്‍ നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല. ഈ വര്‍ഷത്തെ അപേക്ഷതീയതി അവസാനിക്കും മുമ്പ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി മാര്‍ച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റി.
മാര്‍ച്ച് ഒന്നിന് നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയായതിനാല്‍ അതിന് മുമ്പ് ഹരജി പരിഗണിക്കണമെന്ന് എസ്.ഐ.ഒക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേസ് മൂന്നിന് പരിഗണിക്കാനിരിക്കുകയാണെന്നും അടിയന്തരമായി കേള്‍ക്കാനാവില്ളെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. പത്ത് ഭാഷകളില്‍ നീറ്റ് എഴുതാന്‍ അനുമതി നല്‍കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉര്‍ദു തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയായിരുന്നുവെന്ന് എസ്.ഐ.ഒ ഹരജിയില്‍ ബോധിപ്പിച്ചു.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഉര്‍ദു സംസാരിക്കുന്നവരുടെ എണ്ണം കണക്കിലെടുത്താല്‍ ഇന്ത്യയിലെ ആറാമത്തെ ഭാഷയാണ്. 11ഉം 12ഉം ക്ളാസുകളില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഉര്‍ദുവിലാണ് സയന്‍സ് പഠിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടിതന്നെയാണ് ഉര്‍ദുവിലുള്ള സയന്‍സ് പുസ്തകങ്ങള്‍ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
