Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷ...

നീറ്റ്​ പരീക്ഷ എഴുതാനുള്ള പ്രായപരിധി 25 വയസ്സാക്കി; കേന്ദ്ര സർക്കാരിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
നീറ്റ്​ പരീക്ഷ എഴുതാനുള്ള പ്രായപരിധി 25 വയസ്സാക്കി; കേന്ദ്ര സർക്കാരിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിർണയ പരീക്ഷ (നീറ്റ്​) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്. പരീക്ഷയെഴുതാൻ കഴിയാത്ത 170 പേർ നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസുമാരായ ആദർശ്​ കുമാർ ​േഗായൽ, അശോക്​ ഭൂഷൻ എന്നിവർ കേ​ന്ദ്ര സർക്കാർ, സി.ബി.എസ്​.ഇ, കേരള സർക്കാർ എന്നിവർക്ക്​ നോട്ടീസ്​ അയച്ചത്​. കേസിലെ അടുത്ത വിചാരണ ജൂലൈ 10ന്​ നടക്കും.

നിലവിൽ മെഡിക്കൽ കൗൺസിൽ ഒാഫ്​ ഇന്ത്യയുടെ നിബന്ധന അനുസരിച്ച്​ പൊതുവിഭാഗത്തിന്​ 25 വയസ്സും സംവരണ വിഭാഗത്തിലുള്ളവർക്ക്​ 30 വയസ്സുമാണ്​ ​നീറ്റ്​ പരീക്ഷ എഴുതാനുള്ള ​പ്രായപരിധി. ഇത്​ ചോദ്യംചെയ്​ത്​ കഴിഞ്ഞ ​േമയ്​ 11ന്​ വിദ്യാർഥികൾ ഡൽഹി ഹൈ​േകാടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

പ്രായപരിധി വിവേചനപരമാണെന്ന്​ വിദ്യാർഥികൾക്കു​ വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഒാപൺ സ്​കൂൾ മുഖേന ബയോളജി, ബയോടെക്​നോളജി എന്നീ വിഷയങ്ങൾ കൂടുതലായി പഠിക്കുന്നവർക്ക്​ കോഴ്​സ്​ പൂർത്തിയാക്കാൻ രണ്ടുവർഷം കൂടി അധിക കാലയളവ്​ ആവശ്യമായതിനാൽ ഇപ്പോഴത്തെ പ്രായപരിധി വിവേചനപരവും നീതി​നിഷേധവുമാണെന്നാണ്​ ഹരജിക്കാർ വാദിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet exammalayalam newssupreme court
News Summary - NEET Exam - India News
Next Story