Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീരുമോ നീറ്റിലെ...

തീരുമോ നീറ്റിലെ നാറ്റം​? അർധരാത്രി നടത്തിയ നാടകീയ നീക്കങ്ങൾ

text_fields
bookmark_border
https://www.madhyamam.com/tags/delhi-protest
cancel
camera_alt

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭക്ക് സമീപം മുദ്രാവാക്യം വിളിക്കുന്ന രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, ടി.എം.സി എം.പി സാഗരിക ഘോഷ്, ജോൺ ബ്രിട്ടാസ് എന്നിവർ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഒരു രാത്രി മുഴുവൻ നീണ്ട നാടകീയ നടപടികൾക്കു ശേഷമായിരുന്നു വെള്ളിയാഴ്ച സി.ജെ.പി നേതാക്കളുമായി സമരം ഒത്തുതീർക്കാൻ നടത്തിയ ചർച്ച. ദുരൂഹമായ നീക്കത്തിൽ, വ്യാഴാഴ്ച അർധ രാത്രി സമരക്കാരുടെ ആരുടെയും സാന്നിധ്യമില്ലാതെ സോനം വാങ്ചുക് ചികിൽസയിൽ കഴിയുന്ന മേദാന്ത ആശുപത്രിയിൽ ചെന്നാണ് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ 26 ദിവസത്തെ അദ്ദേഹത്തിന്റെ നിരാഹാര സമരത്തിന് അന്ത്യം കുറിച്ചത്.

സോനം വാങ്ചുക് നിരാഹാരം തുടങ്ങുന്നതിന് കാരണമായി പറഞ്ഞ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം നിരാഹാരം അവസാനിപ്പിക്കുന്ന വേളയിൽ പരാമർശിക്കുക പോലും ചെയ്തില്ല. വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നതാണ് നിരാഹാരം അവസാനിപ്പിക്കുന്നതിന് വാങ്ചുക് പറഞ്ഞ ന്യായം.

ഈ വിഡിയോ സർക്കാർ തന്നെ പുറത്തുവിടുകയും ചെയ്തു.ഇത് കൂടാതെ വ്യാഴാഴ്ച അർധരാത്രി ഒരു സെൽഫി വിഡിയോ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യ പേപ്പർ ചോർച്ചക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാഗ്ദാനം നൽകി.

വ്യാഴാഴ്ച രാത്രി വൈകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി ഉത്തരവിറക്കുകയും ചെയ്തു. പ്രതിഷേധം അടിച്ചമർത്തിയത് മൂലമുണ്ടായ രോഷം ശമിപ്പിച്ച് സി.ജെ.പി സമരം ഏത് വിധേനയും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsneet examDelhi ProtestIndia News
News Summary - neet exam
Next Story