Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയിൽ വീണ്ടും ആത്മഹത്യ; ഇരുപതുകാരൻ ജീവനൊടുക്കി

text_fields
bookmark_border
dead body
cancel
camera_alt

Representational Image

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും ആത്മഹത്യ. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ഉറൂജ് (20) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കോട്ടയിൽ താമസിക്കുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഏറെ തവണ കുടുംബം യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ജവഹർ ന​ഗറിൽ താമസിക്കുന്ന ഉറൂജിന്റെ സുഹൃത്തുക്കളെ കുടുംബം ബന്ധപ്പെടുകയും ഇവർ കോട്ടയിലെത്തി അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. അധികൃതർ ഉറൂജിന്റെ മുറിയിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കാതായതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഉറൂജിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അടുത്തിടെ കോട്ടയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി ഫാനിൽ സ്ഥാപിച്ച ആൻറി ഹാങ്ങിങ് ഉപകരണത്താൽ രക്ഷപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NEET aspirant from UP committed suicide in KOTA
Next Story