Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suicide
cancel
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷ പേടി;...

നീറ്റ്​ പരീക്ഷ പേടി; സേലത്ത്​ 19കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border

സേലം: നീറ്റ്​ പരീക്ഷക്ക്​ തയാറെടുത്തിരുന്ന 19കാരൻ ആത്മഹത്യചെയ്​ത നിലയിൽ. സേലം മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​. ധനുഷാണ്​ മരിച്ചത്​​. ഞായറാഴ്ച പരീക്ഷ നടക്കാനിരിക്കേയാണ്​ മരണം.

പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പമുറിയിൽനിന്നാണ്​ ധനുഷിന്‍റെ മൃതദേഹം ലഭിച്ചത്​. മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിനായി ​പൊലീസിന്‍റെ നേതൃത്വത്തിൽ​ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​.

നേരത്തേ രണ്ട​ുതവണ ധനുഷ്​ നീറ്റ്​ എഴുതിയിരുന്നു. എന്നാൽ മെഡിക്കൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന്​​ മൂന്നാംതവണയും പരീക്ഷക്കായി അപേക്ഷിച്ചിരുന്നു. മേച്ചേരി എൻജിനീയറിങ്​ കോളജായിരുന്നു പരീക്ഷ സെന്‍റർ. രണ്ടുതവണ പരീക്ഷ എഴുതി പ്രവേശനം ലഭിക്കാതിരുന്നതോടെ ധനുഷിന്​ ഇത്തവണ വിജയിക്കു​േമാ എന്ന പേടിയുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ധനുഷ്​ മാസങ്ങളായി പരീക്ഷക്ക്​ കഠിനമായി പരിശ്രമിച്ചിരുന്നതായും പരീക്ഷ അടുത്തതോടെ പേടിയുണ്ടായിരുന്നതായും ധനുഷിന്‍റെ സുഹൃത്തും ബന്ധുവുമായ നിഷാന്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideNEET 2021
News Summary - NEET aspirant from Salem kills self hours before exam
Next Story