ന്യൂഡൽഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന് അനുമതിനൽകിയ തീരുമാനത്തിനെതിരെ ആറ് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ചേംബറിലായിരിക്കും ജഡ്ജി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത്. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ജെ.ഇ.ഇ പരീക്ഷ സെപ്തംബർ ഒന്ന് മുതൽ ആറ് വരെയാണ് നടക്കുന്നത്.
കോവിഡിൻെറ പശ്ചാത്തലത്തിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. തുടർന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ ധാരണയായിരുന്നു.