Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീറ്റ്​ പരീക്ഷയുടെ ഹാൾടിക്കറ്റ്​ റെഡി; മാർഗനിർദേശങ്ങൾ പുറത്തിറക്കി
cancel
Homechevron_rightCareer & Educationchevron_rightനീറ്റ്​ പരീക്ഷയുടെ...

നീറ്റ്​ പരീക്ഷയുടെ ഹാൾടിക്കറ്റ്​ റെഡി; മാർഗനിർദേശങ്ങൾ പുറത്തിറക്കി

text_fields
bookmark_border

ന്യൂഡൽഹി: സെപ്​റ്റംബർ 13ന്​ നടക്കുന്ന നീറ്റ്​ പരീക്ഷയുടെ ഹാൾടിക്കറ്റ് ഔദ്യോഗിക വെബ്​സൈറ്റായ www.ntaneet.nic.in ൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്​ച 12 മണിക്ക്​ പുറത്തുവിട്ട​ ഹാൾടിക്കറ്റുകൾ ആദ്യ മൂന്നു മണിക്കൂറിനകം നാലുലക്ഷം പേർ​ ഡൗൺലോഡ്​ ചെയ്​തു. 15.97 ലക്ഷം പേരാണ്​ ഇത്തവണ ​പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്​. കോവിഡ്​ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടുമെന്ന അഭ്യൂഹം അവസാന നിമിഷംവരെ നിലനിന്നിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച്​ തന്നെ നടക്കുമെന്ന്​ ചൊവ്വാഴ്​ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്​ വ്യക്തമാക്കിയിരുന്നു.

പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിച്ചും മുറികളിൽ വിദ്യാർഥികളുടെ എണ്ണം കുറച്ചും ഇടവിട്ട്​ ഇരുത്തിയുമെല്ലാമാണ്​ കോവിഡ്​ സുരക്ഷയിൽ പരീക്ഷ നടത്തിപ്പ്​. 24നു പകരം 12 കുട്ടികളെയാണ്​ ഒരു മുറിയിൽ പ്രവേശിപ്പിക്കുക. പരീക്ഷകേന്ദ്രങ്ങളുടെ എണ്ണം 2546ൽനിന്ന്​ 3843 ആയാണ്​ വർധിപ്പിച്ചത്​​. ഹാൾടിക്കറ്റിൽ പരീക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കൊപ്പം കോവിഡ്​ നിബന്ധനകളും പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്​.

9.53 ലക്ഷം പേർ എഴുതുന്ന അഖിലേന്ത്യ എൻജിനീയറിങ്​ പ്ര​േവശന പരീക്ഷയായ ജെ.ഇ.ഇ സെപ്​റ്റംബർ ഒന്നുമുതൽ ആറുവരെ തീയതികളിലാണ്​ നടക്കുക. ജെ.ഇ.ഇ പരീക്ഷകേന്ദ്രങ്ങൾ 570ൽനിന്ന്​ 660 ആയും വർധിപ്പിച്ചിട്ടുണ്ട്​.

മാർഗനിർദേശങ്ങൾ

  • കോവിഡ്​ മുൻകരുതലി​െൻറ ഭാഗമായി അഡ്​മിറ്റ്​ കാർഡിൽ കാണിച്ച റിപ്പോർട്ടിങ്​ സമയത്തിനുമുമ്പ്​ വിദ്യാർഥികൾ പരീക്ഷഹാളിൽ എത്തണം.
  • നിശ്ചിത സമയത്തിനുശേഷം വരുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ല.
  • പരീക്ഷ അവസാനിക്കുന്നതിനുമുമ്പ്​ ഹാൾ വിട്ടുപോകാൻ അനുവദിക്കില്ല.
  • പരീക്ഷ എഴുതിക്കഴിഞ്ഞവർ ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം മാത്രമേ സീറ്റിൽനിന്ന്​ എഴു​ന്നേൽക്കാവൂ.
  • പരീക്ഷക്കുശേഷം ഓരോരുത്തരായി മാത്രമേ ഹാളിൽനിന്ന്​ പുറത്തുപോകാൻ അനുവദിക്കൂ.
  • അഡ്​മിറ്റ്​ കാർഡ്​/ഐഡി പ്രൂഫ്​ ഇല്ലാതെ പരീക്ഷഹാളിൽ പ്രവേശിപ്പിക്കില്ല.
  • വിദ്യാർഥികൾ ഏതെങ്കിലും ഫോ​ട്ടോ തിരിച്ചറിയൽ കാർഡ് കരുതണം (പാൻകാർഡ്​, ​ഡ്രൈവിങ്​ ലൈസൻസ്​, വോട്ടർ ഐഡി, 12ാം ക്ലാസ്​ ബോർഡ്​ അഡ്​മിറ്റ്​ അല്ലെങ്കിൽ രജിസ്​ട്രേഷൻ കാർഡ്​, പാസ്​പോർട്ട്​, ആധാർ കാർഡ്​, ഇ-ആധാർ, റേഷൻ കാർഡ്​, ആധാർ എൻറോൾമെൻറ്​ നമ്പർ)​ .
  • ഭിന്നശേഷി വിഭാഗം വിദ്യാർഥികൾ അത്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ കൈവശം വെക്കണം.
  • ഭിന്നശേഷിക്കാരെ പരീക്ഷക്ക്​ സഹായിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സത്യവാങ്​മൂലം, പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ, കോവിഡ്​-19 പ്രോ​ട്ടോകോൾ പ്രകാരമുള്ള സത്യവാങ്​മൂലം, ഐഡി കാർഡ്​ എന്നിവ കരുതണം.
  • ഡ്രസ്​ കോഡ്​ നിർബന്ധം (കട്ടിയുള്ള സോളോടുകൂടിയ ഷൂ, ചെരിപ്പ്​ എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല).
  • ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ, മൊബെൽ ഫോ​ൺ എന്നിവ ഹാളിനകത്ത്​ അനുവദിക്കില്ല.

ഇവ കയ്യിൽ കരുതാം

  • അഡ്​മിറ്റ്​ കാർഡ്​ എ4 സൈസിൽ പ്രിൻറ്​ എടുത്തത്​
  • സുതാര്യമായ വാട്ടർ ബോട്ടിൽ
  • ഹാൻഡ്​ സാനിറ്റൈസർ (50 മില്ലി)
  • മാസ്​ക്​, ഗ്ലൗസ്​
  • ഭിന്നശേഷി വിദ്യാർഥികൾ പരീക്ഷ എഴുതാൻ മറ്റുള്ളവരുടെ സഹായം തേടുന്നുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetneet 2020
Next Story