Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത ആത്​മവിശ്വാസം...

അമിത ആത്​മവിശ്വാസം പാടില്ല; കോവിഡിന്‍റെ രണ്ടാം വരവിനെ ഇപ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം മുഴുവൻ വ്യാപിക്കും -മോദി

text_fields
bookmark_border
അമിത ആത്​മവിശ്വാസം പാടില്ല; കോവിഡിന്‍റെ രണ്ടാം വരവിനെ ഇപ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം മുഴുവൻ വ്യാപിക്കും -മോദി
cancel

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്‍റെ രണ്ടാം വരവിനെ തടയാൻ ത്വരിതനടപടിയുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടൈൻമെന്‍റ്​ സോണുകൾ സൃഷ്​ടിക്കുക, ടെസ്റ്റിങ്​ വർധിപ്പിക്കുക, മാസ്​ക്​ ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ്​ കോവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കോവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞില്ലെങ്കിൽ അത്​ രാജ്യം മുഴുവനും വ്യാപിക്കും. കോവിഡിനെ തടയാനായി ത്വരിതഗതിയിലുള്ള നടപടികൾ ആവശ്യമാണ്​. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും പ്രധാനമ​ന്ത്രി സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടു.

ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ചെറു നഗരങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോദി ആവശ്യപ്പെട്ടു. വാക്​സിൻ പാഴാക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - "Need To Stop Emerging 'Second Peak' Of Covid," PM Tells Chief Ministers
Next Story