Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Haryana kisan mahapanchayat
cancel
Homechevron_rightNewschevron_rightIndiachevron_right'ഹരിയാനയിൽ...

'ഹരിയാനയിൽ എൻ.ഡി.എക്ക്​ ആഘാതമേൽപ്പിക്കണം'; കർഷക കരുത്തിൽ കിസാൻ പഞ്ചായത്ത്​

text_fields
bookmark_border

ന്യൂഡൽഹി: കർഷക കരുത്ത്​ തെളിയിച്ച്​ ഹരിയാനയിൽ 'കിസാൻ പഞ്ചായത്ത്​'. ഞായറാഴ്ച ഛർഖി ദാദ്രിക്ക്​ സമീപത്തെ ടോൾ പ്ലാസയിൽ 50,000ത്തിൽ അധികം കർഷകരാണ്​ ഒത്തുകൂടിയത്​.

സംയുക്ത കിസാൻ മോർച്ച നേതാക്കളായ ദർശൻ പാൽ, ബൽബീർ സിങ്​ രജേവാൾ, ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ തുടങ്ങിയവർ മഹാപഞ്ചായത്തിന്​ നേതൃത്വം നൽകി.

കർഷക നേതാക്കളുടെ താൽപര്യത്തിന്​ പുറത്തല്ല കർഷക പ്രക്ഷോഭം ആരംഭിച്ചതെന്നും രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ്​ ഇതിനു കാരണമായതെന്നും ദർശൻ പാൽ പറഞ്ഞു.

ഹരിയാന ഭരിക്കുന്ന കർഷക വിരുദ്ധ സർക്കാറിനെ പുറത്താക്കണമെന്നും എൻ.ഡി.എ സഖ്യത്തിന്​ ആഘാതം ഏൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാന സർക്കാറിന്​ മേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഇത്​ കേന്ദ്ര സർക്കാറിനെ നേരിട്ട്​ ബാധിക്കുമെന്നും ബൽബീർ സിങ്​ രജേവാൾ പറഞ്ഞു. 1947ൽ ഇന്ത്യക്ക്​ രാഷ്​ട്രീയ സ്വാതന്ത്ര്യം മാത്രമാണ്​ ലഭിച്ചത്​. നമുക്ക്​ സാമ്പത്തിക സ്വാതന്ത്ര്യവും ലഭിക്കണം. കേന്ദ്ര സംസ്​ഥാന സർക്കാറുകൾ നമ്മെ എന്നും വലിയ കമ്പനികളുടെ അടിമകളാക്കി നിർത്താൻ ആഗ്രഹിക്കുന്നു. ഹരിയാന സർക്കാറിന്​ മേൽ സമ്മർദ്ദം ചെലുത്തണം. അതിലൂടെ കേന്ദ്ര സർക്കാറിനെയും സമ്മർദ്ദത്തിലാക്കാം -രജേവാൾ പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം പരാജയമല്ല. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ 'ഖർ വാപസി' (വീട്ടിലേക്ക്​ മടക്കം) ഉണ്ടാകില്ലെന്നും​ രാകേഷ്​ ടികായത്ത്​ ആവർത്തിച്ചു. കർഷകരുടെ ​​പ്ര​േക്ഷാഭത്തിൽ ഖാപ്​ പഞ്ചായത്തുകളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം, വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണം, അറസ്​റ്റ്​ ചെയ്​ത കർഷകരെ പുറത്തുവിടണം -തുടങ്ങിയ ആവശ്യങ്ങൾ രാകേഷ്​ ടികായത്ത്​ ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaNDAkisan mahapanchayat
News Summary - Need to shock NDA by removing Haryanas anti-farmer govt Haryana kisan mahapanchayat
Next Story