Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഷ്യയുടെ കോവിഡ്​...

റഷ്യയുടെ കോവിഡ്​ വാക്​സിൻ ഫലപ്രദവും സുരക്ഷിതവുമാണോയെന്ന്​ പരിശോധിക്കേണ്ടതുണ്ട്​ -എയിംസ്​ ഡയറക്​ടർ

text_fields
bookmark_border
റഷ്യയുടെ കോവിഡ്​ വാക്​സിൻ ഫലപ്രദവും സുരക്ഷിതവുമാണോയെന്ന്​ പരിശോധിക്കേണ്ടതുണ്ട്​ -എയിംസ്​ ഡയറക്​ടർ
cancel

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച്​ പൊതുഉപയോഗത്തിന്​ നിയമപരമായ അനുമതി നൽകിയ കോവിഡ്​ -19 വാക്സി​െൻറ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തേണ്ടതുണ്ടെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. നിരവധി പേരിൽ പരീക്ഷിച്ച്​ ഫലപ്രദമാകുമെങ്കിൽ മാത്രമേ വാക്​സിനെ അംഗീകാരിക്കാനാകൂയെന്നും ഡോ. ഗുലേറിയ പറഞ്ഞു.

റഷ്യയുടെ വാക്സിൻ വിജയകരമാകണമെങ്കിൽ, അത് സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്​​. വാക്സിൻ ഉപയോഗിക്കുന്നവരിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടാകരുത്. അത്​ പ്രതിരോധശേഷിയും സംരക്ഷണവും നൽക​ുന്നതാകണമെന്നും ഡോ. ഗുലേറിയ പറഞ്ഞു. വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 നെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ സുസ്ഥിര പ്രതിരോധശേഷി നൽകുമെന്ന്​ റഷയൻ പ്രസിഡൻറ്​ വ്​ളാദമിർ പുടിൻ അറിയിച്ചിരുന്നു. സ്വന്തം പെൺമക്കളിൽ ഒരാൾക്ക് കുത്തിവെപ്പ്​ നൽകിതായും അതിനുശേഷം അവർ സുഖംപ്രാപിച്ചതായും അദ്ദേഹം വിശദീകരിച്ചിര​ുന്നു.

സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച, ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമായ സ്​പുട്​നികി​െൻറ സ്​മരണാർഥം വാക്​സിന്​ 'സ്പുട്നിക് 5' എന്ന പേരാണ്​ നൽകിയിരിക്കുന്നത്​. എന്നാൽ വാക്സി​െൻറ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ്​ ലോകാരോഗ്യ സംഘടനയിൽ ഉൾപ്പെടെയുള്ള ശാസ്​ത്രജ്ഞർ പറയുന്നത്​.

മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ വർഷാവസാനത്തോടെ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി റഷ്യൻ ബിസിനസ് കമ്പനിയായ സിസ്​റ്റമ അറിയിച്ചിരുന്നു. വാക്സിൻ രണ്ട് ഡോസുകളായാണ് നൽകുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യം വാക്​സിൻ മെഡിക്കൽ ഓഫീസർമാർക്കും തുടർന്ന് അധ്യാപകർക്കും നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiacovid vaccineIndia NewsSputnik V
Next Story