പ്രതിവിധിയാണാവശ്യം, പൊള്ളയായ വാഗ്ദാനങ്ങളല്ല; കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാറിന്റെ പോരായ്മകൾക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ അത് തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ കോവിഡ് പ്രതിദിന വർധന മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്നതിനിടെയാണ് വിമർശനം.
ഞാൻ ഇപ്പോൾ വീട്ടിൽ ക്വാറന്‍റീനിലാണ്. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോവിഡ് ദുരന്തത്തിന്‍റെ കഥകളാണ് കേൾക്കുന്നത്. ഇന്ത്യക്ക് മുന്നിൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിെനാപ്പം സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്സിജനും, ആശുപത്രിക്കളിൽ കിടക്കകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഇക്കാര്യത്തിൽ യാതൊരു പുരോഗതിയുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

