Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്ക്ഡൗണിന് ശേഷം എങ്ങനെയാകണമെന്ന പദ്ധതി തയാറാക്കണമെന്ന് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ലോക്ക്ഡൗണിന് ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്ന കൃത്യമായ പദ്ധതി തയാറാക്കണമെന്ന് പ്രധാനമന്ത് രി നരേന്ദ്രമോദി. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ലോക്ക് ഡൗൺ കഴിയുേമ്പാൾ പതിവുപോലുള്ള പ്രവർത്തനങ്ങളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിനെ സംസ്ഥാനങ്ങൾ ഗൗരവമായി തന്നെ കാണണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നടപടികളായിരുന്നു പ്രധാന ചർച്ച. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു കോൺഫറൻസ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കോൺഫറൻസിൽ പങ്കെടുത്തു.
Next Story
