Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Students
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ കോവിഡ്​...

ബംഗളൂരുവിൽ കോവിഡ്​ പടരുന്നു; ഒരു മാസത്തിനിടെ രോഗം ബാധിച്ചത്​ 500 കുട്ടികൾക്ക്​

text_fields
bookmark_border

ബംഗളൂരു: കർണാടകയുടെ തലസ്​ഥാനമായ ബംഗളൂരുവിൽ കോവിഡ്​ കുട്ടികളിലും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 2000 കേസുകൾ റിപ്പോർട്ട്​ ചെയ്​തതിൽ 50 എണ്ണം പത്തുവയസിൽ താഴെയുള്ളവരാണ്​. ഒരു മാസത്തിനിടെ 500 കുട്ടികൾക്കാണ്​ രോഗം ബാധിച്ചതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

അതേസമയം കുട്ടികളിൽ വലിയ രീതിയിൽ കോവിഡ്​ പടർന്നുപിടിച്ചി​ട്ടില്ലെന്ന്​ ആ​േരാഗ്യവകുപ്പ്​ അറിയിച്ചു. 'മാർച്ച്​ ഒന്നിന്​ 32000 സ്​കൂൾ കുട്ടികളിൽ നടത്തിയ പരിശോധനയിൽ 121 പേർക്കാണ്​ കോവിഡ്​ പോസിറ്റീവായത്​. ഇത്​ ആകെ പോസിറ്റീവ്​ കേസുകളുടെ 38 ശതമാനമാണ്​. അതിനാൽ തന്നെ ബംഗളൂരുവിൽ കുട്ടികൾക്കിടയിൽ വലിയ രീതിയിൽ കോവിഡ്​ പടർന്നുപിടിച്ചി​ട്ടി​ല്ലെന്ന്​ മനസിലാക്കാം' -ബംഗളൂരു കോർപറേഷൻ അറിയിച്ചു.

20 നും 40 ഇടയിൽ പ്രായമുള്ളവരിലാണ്​ കൂടുതൽ രോഗം കണ്ടുവരുന്നതെന്നും അവർ പറഞ്ഞു. കോവിഡിന്‍റെ രണ്ടാംവ്യാപനം പ്രകടമാണെങ്കിലും സ്​കൂളുകൾ അടച്ചിടില്ലെന്ന്​ കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പ പറഞ്ഞു.

കുട്ടികൾ സ്​കൂളിലെത്തുകയാണെങ്കിൽ അച്ചടക്കത്തോടെ ഒരിടത്ത്​ അടങ്ങിയിരിക്കുമെന്നും വീട്ടിലാണെങ്കിൽ എല്ലാവരുമായും സമ്പർക്കത്തിൽ വരുമെന്നും കോവിഡ്​ വ്യാപനം വേഗത്തിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsCorona Virus​Covid 19
News Summary - Nearly 500 Children Tested Positive For COVID-19 This Month In Bengaluru
Next Story