ബംഗളൂരു എയ്റോ ഷോയുടെ പാർക്കിങ് മേഖലയിൽ 300 കാറുകൾ കത്തി നശിച്ചു
text_fields
ബംഗളൂരു: യെലഹങ്ക വ്യോമത്താവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമയാന പ്രദർശന ത്തിെൻറ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിൽ 300ലധികം കാറുകൾ കത്തി. ഗ്രൗണ്ടിൽ നിർ ത്തിയിട്ട കാറുകൾ പൂർണമായും അഗ്നിക്കിരയായി. എയ്റോ ഇന്ത്യ ആരംഭിക്കുന്നതിന് തലേന്ന് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ച് വിങ് കമാൻഡർ സാഹിൽ ഗാന്ധി മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദുരന്തമുണ്ടായത്.
കാറുകളിൽ ഉറങ്ങിയിരുന്ന 15ലധികം ഡ്രൈവർമാരെ വിളിച്ചുണർത്തിയതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിെൻറ കാരണമറിയാൻ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച രാവിലെ 11.55ഒാടെയാണ് വ്യോമത്താവളത്തിന് ഏറെ അകലെ, അഞ്ചാം നമ്പർ ഗേറ്റിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ തീപിടിത്തമുണ്ടായത്. ഗ്രൗണ്ടിലെ പുല്ലിന് തീപിടിച്ചതാണെന്ന് സംശയിക്കുന്നുണ്ട്. 150 കാറുകളാണ് പൂർണമായും കത്തിയതെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്. എന്നാൽ, 300ലധികം കാറുകൾ കത്തിയതായി അഗ്നിശമന സേന വ്യക്തമാക്കി.
24 വരെ നടക്കുന്ന എയ്റോ ഇന്ത്യയിൽ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ഇവിടെനിന്ന് പ്രത്യേക ബസില്‍ മൈതാനത്ത് എത്തിക്കുകയാണ് ചെയ്തത്.
സ്വകാര്യ കമ്പനിക്കായിരുന്നു പാര്‍ക്കിങ് ചുമതല. നൂറേക്കർ വരുന്ന ഗ്രൗണ്ടില്‍ ആയിരത്തിലധികം കാറുകൾ, അഞ്ഞൂറിലധികം ഇരുചക്രവാഹനങ്ങൾ, നിരവധി ബസുകൾ എന്നിവയാണുണ്ടായിരുന്നത്. ആറു വരികളിലായി കാറുകൾ നിർത്തിയ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഉടനെ ഒരോ കാറുകളായി നേരിയ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ അന്തരീക്ഷത്തിൽ പുക നിറഞ്ഞു. വിമാനം തകർന്നതാണെന്നാണ് ആദ്യം കരുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
