Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഞ്ഞുമല ദുരന്തം:​ 150...

മഞ്ഞുമല ദുരന്തം:​ 150 ഓളം പേർ മരിച്ചതായി സൂചന; സൈന്യമിറങ്ങി

text_fields
bookmark_border
മഞ്ഞുമല ദുരന്തം:​ 150 ഓളം പേർ മരിച്ചതായി സൂചന; സൈന്യമിറങ്ങി
cancel
camera_alt

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൻെറ ദൃശ്യം (ഫോട്ടോ: ട്വിറ്റർ)

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 150 ഓളം പേർ മരിച്ചതായി സൂചന. 100 -150 പേരെ കാണാനില്ലെന്ന്​ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് സ്​ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിന്​ 600 സൈനികരും ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന്​ ട്രൂപ്പുകളും സ്​ഥലത്തെത്തി. കൂടുതൽ രക്ഷാപ്രവർത്തകർ രംഗത്തിറങ്ങുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അറിയിച്ചു. മിന്നൽ പ്രളയത്തിനുള്ള സാധ്യത സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന്​ ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ്​ വെള്ളപ്പൊക്കമുണ്ടായത്​. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയാണ്.


ഋഷിഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്​ കാണാതായവരിൽ അധികവും. ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.



ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും മിർസപുരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അളകനന്ദ നദിയുടെ തീരത്തുള്ളവരോട്​ ഒഴിയാൻ ആവശ്യ​​പ്പെട്ടു. ഹെൽപ്‌ലൈൻ നമ്പർ: 1070 / 9557444486.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandflash floodGlacial burstChamoli
Next Story