Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയം: അസമിലും ബിഹാറിലും 150 മരണം; 1.5 കോടി പേരെ ബാധിച്ചു
text_fieldsbookmark_border
പട്ന: അസമിലും ബിഹാറിലും പ്രളയം കനത്ത നാശം വിതക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലുമായി ഇതുവരെ 150ഓളം പേർക്ക് പ്രളയ ദുരന്തത്തെ തുടർന്ന് ജീവൻ നഷ്ടമായിട്ടുണ്ട്. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചുവെന്നാണ് കണക്കു കൾ.
ബിഹാറിൽ പ്രളയം മൂലമുള്ള മരണസംഖ്യ 92ലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് കനത്ത മഴയിൽ മരിച്ചത്. അസമിൽ 11 പേർക്കും കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായി. ഇതോടെ അസമിൽ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.
ബിഹാറിൽ 12 ജില്ലകളിലായി 66.76 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകൾ. അസമിലെ 27 ജില്ലകളാണ് പ്രളയക്കെടുതിയിലായത്. 48 ലക്ഷം പേർ അസമിലും പ്രളയം മൂലം ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
