‘ഡൽഹി ഒരു ദേശീയനാണക്കേടാണിന്ന്’
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം റിപ്പോർട്ട് ചെയ്യാനെത്തിയ എൻ.ഡി.ടി.വി സീ നിയർ റിപ്പോർട്ടർ സൗരഭ് ശുക്ലയുടെ ഞെട്ടിപ്പിക്കുന്ന അനുഭവക്കുറിപ്പാണിത്. സഹപ് രവർത്തകൻ അരവിന്ദ് ഗുണശേഖറിനൊപ്പം സി.എൻ.എൻ ന്യൂസ് 18ലെ രുൺജുൻ ശർമയും ശുക്ലക്കെ ാപ്പമുണ്ടായിരുന്നു. ശർമ, ശുക്ല എന്നീ സർനെയിമുകളും ധരിച്ചിരുന്ന രുദ്രാക്ഷവുംകൊണ് ട് ജീവൻ രക്ഷിച്ചെടുത്ത സംഭവം, ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ നിമിഷമായി രേഖപ്പെട ുത്തുകയാണ് സൗരഭ് ശുക്ല.
ആ ദിവസത്തിെൻറ തുടക്കം സാധാരണ വാർത്താദിനമായിട്ടായ ിരുന്നു, അവസാനിച്ചതോ, എെൻറ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒന്നായി. ഞായറാഴ്ച രാത ്രി മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം റിപ്പോർട്ടുചെയ്യുന്നുണ്ട് ഞങ്ങൾ. തിങ്കളാ ഴ്ച രാവിലെ ഏഴിന് തത്സമയ റിപ്പോർട്ടിങ്ങിന് അരവിന്ദ് ഗുണശേഖർ, രൺജുൻ ശർമ എന് നിവർക്കൊപ്പം മൗജ്പുരിലെത്തി. ചുറ്റും ഭീകര അക്രമം. ലക്കുകെട്ട ആൾക്കൂട്ടം ആളുകളെയും കടകളും കൊള്ളയടിക്കുന്നു, കല്ലെറിയുന്നു, വെടിവെക്കുന്നു. ഡൽഹി ഏറെ മാറിപ്പോയതായി തോന്നി.
ഉച്ചക്ക് 12ന് മൗജ്പുരിൽനിന്ന് ഗോകുൽപുരിയിലെത്തി. എൻ.ഡി.ടി.വിയുടെ മൈക്കിനുപകരം മൊബൈൽ ഫോണിലായിരുന്നു റെക്കോഡിങ്. അക്രമം അതിവേഗം പടരുകയായിരുന്നു. മരവിപ്പിക്കുന്ന അന്തരീക്ഷം. വീടുകൾക്ക് തീയിടുന്നത് കണ്ടു. ഒരു സിനിമയിലേതുപോലെ, ഞങ്ങൾക്കു മുന്നിൽ ആളുകൾ വാളും ഇരുമ്പുവടികളും ഹോക്കിസ്റ്റിക്കുകളുമായി അഴിഞ്ഞാടുന്നു, ആസിഡ് ഒഴിക്കുന്നു. പലർക്കും ഹെൽമറ്റുണ്ട്, എല്ലാവരും ‘ജയ് ശ്രീരാം’ വിളിക്കുന്നു. അവർ വീടുകളിലേക്ക് കയറുന്നു, അവിടെനിന്ന് അസ്വസ്ഥമായ ശബ്ദങ്ങളുയരുന്നു, നിമിഷങ്ങൾക്കകം ആ വീട് കത്തിയമരുന്നു. ഖജൂരി കാസിൽ വീടുകൾക്ക് തീയിടുേമ്പാൾ ഒരു പൊലീസുകാരൻപോലുമുണ്ടായിരുന്നില്ല. റെക്കോഡ് ചെയ്യരുത്, കാഴ്ചക്കാരായി ആസ്വദിക്കുക -അക്രമികൾ കൽപിച്ചു. സംഘത്തിലെ യുവാക്കൾ മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു.

പലയിടത്തും ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. പഴയ മൗജ്പുരിനടുത്ത് മീറ്റ്നഗറിൽ ആരാധനാലയത്തിെൻറ കെട്ടിടം ആക്രമിച്ച് 200-300 പേരടങ്ങുന്ന സംഘം കല്ലുകൾ ഒന്നൊന്നായി എടുത്തെറിയുന്നു. പൊലീസ് എവിടെയുമുണ്ടായിരുന്നില്ല. ഉച്ചക്ക് ഒരു മണി. സീലാംപുരിനടുത്ത് ഒരു ആരാധനാലയം ആക്രമിക്കപ്പെടുന്നുവെന്ന് അറിഞ്ഞു. അവിടെ 200 പേരടങ്ങുന്ന അക്രമിസംഘം എന്തിനും തയാറായി നിൽക്കുന്നു. കാഴ്ചക്കാരായി ഏതാനും പൊലീസുകാർ.
ഞങ്ങൾ ഒരു മേൽപാലത്തിൽനിന്ന് റെക്കോഡ് െചയ്യാൻ തുടങ്ങി. പെട്ടെന്ന് അരവിന്ദിനെ ഒരു അക്രമി പിടിച്ചുവലിച്ചു. 50-60 പേരടങ്ങുന്ന സംഘം പാഞ്ഞെത്തി അടി തുടങ്ങി. മൊബൈലിലെ ദൃശ്യങ്ങൾ മായ്ച്ചുകളയണമെന്നായിരുന്നു ആവശ്യം. അടിയേറ്റ് അരവിന്ദിെൻറ മൂന്ന് പല്ല് പൊട്ടി, വായിൽനിന്ന് രക്തമൊഴുകുന്നു. ഞാനും രൺജുൻ ശർമയും കൈകൾ ചേർത്തുപിടിച്ച് യാചിച്ചു; ഞങ്ങൾക്ക് തെറ്റുപറ്റിയതാണ്, ക്ഷമിക്കൂ, ഞങ്ങൾ മാധ്യമപ്രവർത്തകരാണ്. പേക്ഷ, ആരും കേട്ടില്ല.

എന്നെ തള്ളിയിട്ട് വയറ്റിലും പുറത്തും അടിച്ചു. കൈവശമുള്ള വിദേശ റിപ്പോർട്ടർമാർക്കുള്ള പ്രസ് ക്ലബ് കാർഡ് കാണിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇന്ത്യൻ ടെലിവിഷൻ ചാനലുകാരല്ലെന്നും വിദേശ ഏജൻസിക്കുവേണ്ടി റിപ്പോർട്ടുചെയ്യുകയാണെന്നും പറഞ്ഞു. അവർ എെൻറ ‘ശുക്ല’ എന്ന സർനെയിം ശ്രദ്ധിച്ചു. ഇയാൾ ഒരു ബ്രാഹ്മണനാണ് എന്ന് ആരോ വിളിച്ചുപറഞ്ഞു. മതം തെളിയിക്കാൻ എെൻറ രുദ്രാക്ഷം അവർക്ക് കാണിച്ചുകൊടുത്തു- എന്നെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ കാര്യമായിരുന്നു ഇത്; ജീവൻ രക്ഷിക്കാൻ മതം തെളിയിക്കേണ്ട അവസ്ഥ. ഏതാണ് മതം എന്നവർ രൺജുൻ ശർമയോടും ചോദിച്ചു. അവർ പ്രസ് കാർഡ് കാണിച്ചുകൊടുത്തു, ശർമ എന്നുകണ്ട് സംഘം തൃപ്തരായി.
നിങ്ങൾ ഞങ്ങളുടെ സമുദായക്കാരനായിട്ടും എന്തിനാണ് ദൃശ്യം പകർത്തിയത് എന്നായി ചോദ്യം, തുടർന്ന് വീണ്ടും അടി. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. അവർ ഞങ്ങളുടെ മൊബൈൽ ഫോണുകളിലെ ഫോേട്ടാകളും വിഡിയോകളും മായ്ച്ചുകളഞ്ഞു. ഐഫോൺ ഉപയോഗിക്കാൻ അവർക്ക് അറിയാമായിരുന്നു. ഞങ്ങളെക്കൊണ്ട് മതപരമായ മുദ്രാവാക്യം വിളിപ്പിച്ച്, ഇനി വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിട്ടു.
ആശുപത്രിയിൽ പോയി മടങ്ങുേമ്പാൾ ഓർത്തു, ഡൽഹി ഒരു ദേശീയനാണക്കേടായി മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
