Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്രപ്രവർത്തകനെ  'ജയ്...

പത്രപ്രവർത്തകനെ  'ജയ് ശ്രീരാം' പറയിപ്പിച്ച സംഭവം: ഖേദം പ്രകടനം നടത്തി നിതീഷ്​ കുമാർ

text_fields
bookmark_border
പത്രപ്രവർത്തകനെ  ജയ് ശ്രീരാം പറയിപ്പിച്ച സംഭവം: ഖേദം പ്രകടനം നടത്തി നിതീഷ്​ കുമാർ
cancel

പറ്റ്‌ന: ബജ്​രംഗദൾ പ്രവർത്തകർ മുസ്​ലിം പത്രപ്രവര്‍ത്തനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീരാം' എന്ന് പറയിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്​ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എൻ.ഡി.ടി.വിയിൽ മാധ്യമ പ്രവർത്തകനായ അസഹറുദ്ദീന്‍ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ്​ ബജ്​രംഗദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി ജയ്​ ശ്രീറാം ​വിളിപ്പിച്ചത്​. മാധ്യമപ്രവർത്തകനു നേരിടേണ്ട വന്ന ദുരവസ്ഥയെ അപലപിക്കുന്നു.  അസഹിഷ്​ണുതയുളവാക്കുന്ന ഇത്തരം സംഭവങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും നിതീഷ്​ കുമാർ വ്യക്തമാക്കി. 

ജൂണ്‍ 28ന് ആണ് സംഭവം. ബിഹാറിലെ വൈശാലി ജില്ലയിലെ കരൺജി ഗ്രാമത്തിൽ കുടംബത്തോടൊപ്പം യാത്ര ചെയ്യു​േമ്പാഴാണ്​ അ​ദ്ദേഹത്തിന്​ ദുരനുഭവമുണ്ടായത്​​. മുസാഫാർപുർ ദേശീയ പാതയിൽ കാർ പ്രവേശിച്ചപ്പോഴായിരുന്നു​ സംഭവം. ദേശീയപാതയിലെ ടോൾ ബുത്തിന്​ സമീപം യാത്രക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ട്രക്ക്​ പാർക്ക്​ ചെയ്​തിരിക്കുന്നത്​ ചോദ്യം ചെയ്​തപ്പോഴാണ്​ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും കാർ വളഞ്ഞ്​ ജയ്​ ശ്രീരാം പറയാൻ നിർബന്ധിക്കുകയും ചെയ്​തത്​. 
സംഭവം അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു.  സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarndtvjournalist'Jai Sri Ram'
News Summary - NDTV Journalist Forced to Say 'Jai Sri Ram', Nitish Kumar Condemns Attack
Next Story