Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംപ്രേഷണ വിലക്കിനെ...

സംപ്രേഷണ വിലക്കിനെ ചോദ്യം ചെയ്​ത്​ എൻ.ഡി.ടി. വി സുപ്രീംകോടതിയിൽ

text_fields
bookmark_border
സംപ്രേഷണ വിലക്കിനെ ചോദ്യം ചെയ്​ത്​ എൻ.ഡി.ടി. വി സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ഒരു ദിവസത്തെ സംപ്രേഷണത്തിന്​ നിരോധനമേർപ്പെടുത്തിയ കേന്ദ്രസർക്കാറി​​െൻറ നടപടിയെ ചോദ്യം ചെയ്​ത്​ എൻ.ഡി.ടി.വി സുപ്രീംകോടതിയിൽ. പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ്​ ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാൻ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചത്​. മറ്റ്​ പത്രങ്ങളും ചാനലുകളും റിപ്പോർട്ട്​ ചെയ്​ത വിവരങ്ങൾ മാത്രമാണ്​ തങ്ങളും റിപ്പോർട്ട്​ ചെയ്​തതെന്ന്​ എൻ.ഡി.ടി.വി സുപ്രീംകോടതിയെ അറിയിച്ചു.

നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്‍െറ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് വാർത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്​. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്.

ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്കും ജനങ്ങളുടെയും സൈനികരുടെയും ജീവനും ഭീഷണിയാണെന്ന്​ വിലയിരുത്തിയാണ്​ വാർത്താവിതരണ മന്ത്രാലയത്തിലെ മന്ത്രിതലസമിതി ചാനലി​​െൻറ പ്രവർത്തനം ഒരു ദിവസത്തേക്ക്​ നിർത്തിവെക്കാൻ ശിപാർ​ശ ചെയ്​തത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndtvindian channel banndtv ban
News Summary - NDTV Challenges One Day Ban On Hindi Channel In Supreme Court
Next Story