Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഹാംഗീർപുരി: പൊളിക്കലിൽ ജനങ്ങൾക്ക് വലിയ സന്തോഷമെന്ന് ഡൽഹി മേയർ
text_fieldsbookmark_border
രാജ ഇഖ്ബാൽ സിങ്
Listen to this Article
ന്യൂഡൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ജനങ്ങൾക്ക് വലിയ സന്തോഷമായെന്ന് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ രാജ ഇഖ്ബാൽ സിങ്.
വടക്കൻ ഡൽഹിയിലെ മുഴുവൻ അനധികൃത കുടിയേറ്റങ്ങൾക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. വർഗീയ സംഘർഷം നടന്ന സമയത്തുള്ള ഇടിച്ചുനിരത്തൽ മോശം സന്ദേശം നൽകില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിങ്ങിന്റെ മറുപടി.
പൊളിച്ചുമാറ്റിയത് നന്നായി എന്നാണ് ജനങ്ങൾ തന്നോട് പറഞ്ഞതെന്ന് സിങ് കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഉത്തരവ് മാധ്യമങ്ങൾ വഴി 11മണിക്ക് മുമ്പ് അറിഞ്ഞിട്ടും 12.30 വരെ പൊളിച്ചുനീക്കൽ തുടർന്നത് കോടതിയലക്ഷ്യമല്ലേ എന്ന ചോദ്യത്തിന് താൻ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞപ്പോൾ നിർത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
Next Story

