Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 6,767 പേർക്ക്​ രോഗബാധ

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,767 പേർക്കാണ്​ രോഗം ബാധിച്ചത്​. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. 

54,440 പേർക്ക്​ രോഗം ഭേദമായി. 147 കോവിഡ്​ മരണങ്ങളാണ്​ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 3867 ആയി. 47,190 പേർക്ക്​ രോഗം ബാധിച്ച മഹാരാഷ്​ട്രയാണ്​ കോവിഡ്​ ബാധിതരിൽ ഒന്നാം സ്ഥാനത്ത്​. 15,512 രോഗികളുമായി തമിഴ്​നാട്​ രണ്ടാം സ്ഥാനത്തുണ്ട്​. ഗുജറാത്ത്​, ഡൽഹി തുടങ്ങി സംസ്ഥാനങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണ്​. 


കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിനിടയിലും ആഭ്യന്തര വിമാനസർവീസുകൾക്ക്​ തിങ്കളാഴ്​ച ​തുടങ്ങുകയാണ്​. മഹാരാഷ്​ട്രയടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ്​ അവഗണിച്ചാണ്​ വിമാന സർവീസ്​ തുടങ്ങുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19
News Summary - ndia's Covid-19 Tally Rises to 1,31,868 With Record-India news
Next Story