കാൻസർ ഭയത്തെ ചൂഷണം ചെയ്ത് സ്ത്രീകളെ പീഡിപ്പിച്ചു; ഡോക്ടർ കുറ്റക്കാരനാണെന്ന് കോടതി
text_fieldsലണ്ടൻ: കാൻസർ ഭയത്തെ ചൂഷണം ചെയ്ത് ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് യു.കെ കോടതി കണ്ടെത്തി. ജനറൽ പ്രാക്ടീഷണർ മനീഷ് ഷായെ ആണ് ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 23 ലൈംഗിക പീഡനത്തിന് ഇയാൾ ഇരയാക്കിയിട്ടുണ്ട്.
50 കാരനായ മനീഷ് ഷാ കിഴക്കൻ ലണ്ടനിലെ മവ്നി മെഡിക്കലിലാണ് ജോലി ചെയ്തിരുന്നത്. അർബുദ രോഗ സാധ്യത ചൂണ്ടിക്കാട്ടിയാണ് ഇയാൾ സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലടക്കം പരിശോധന നടത്തി അതിക്രമം കാണിച്ചത്.
2009 മെയ് മുതൽ 2013 ജൂൺ വരെയുള്ള അഞ്ച് വർഷത്തിനിടയിൽ ഇവിടെയത്തിയ ആറ് രോഗികൾക്ക് നേരെ ലൈംഗികാതിക്രം നടത്തുകയായിരുന്നു. 11 വയസ് പ്രായമുള്ള പെൺകുട്ടിയും ഇതിലുണ്ട്. മറ്റ് 17 സ്ത്രീകളും സമാനമായ പരാതി ഉന്നയിച്ചിരുന്നു. 2013ൽ പരാതികൾ പുറത്തുവന്നപ്പോൾ ഷായെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
