Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയെ...

ഇന്ത്യയെ എതിർത്തവർക്ക്​ തക്കതായ മറുപടി നൽകി; രാജ്യം കരുത്ത്​ നേടും -മോദി

text_fields
bookmark_border

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ എതിർത്ത രാജ്യത്തിന്​ തക്കതായ മറുപടി നൽകിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്ത്​ പ്രസംഗത്തിലാണ്​ മോദി ചൈന വിഷയം ഉയർത്തിയത്​. എല്ലാ പ്രതിസന്ധികളും മറികടന്ന്​ ഇന്ത്യ ശക്​തമായ രാജ്യമായി മാറുമെന്നും മോദി പറഞ്ഞു.

ലഡാക്കിൽ രക്​തസാക്ഷികളായ സൈനികർക്ക്​ മുമ്പിൽ രാജ്യം പ്രണമിക്കുന്നു. അവരുടെ വീര്യം രാജ്യം എപ്പോഴും ഒാർമിക്കും. അതിർത്തിയിലെ സൈനികർ രാജ്യത്തെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. സൗഹൃദം എങ്ങനെ കാത്തു സൂക്ഷിക്കാമെന്ന്​ ഇന്ത്യക്ക്​ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ എല്ലാ ജനങ്ങളും മെയ്​ക്ക്​ ഇൻ ഇന്ത്യക്ക്​ പിന്തുണ നൽകുന്നുണ്ട്​. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ്​ എല്ലാവരുടെയും ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimann ki baat
News Summary - "Those Who Eyed Indian Territory In Ladakh Received Befitting Reply": PM
Next Story