Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്ട്രപതി: ധൻഖർ...

ഉപരാഷ്ട്രപതി: ധൻഖർ പത്രിക സമർപ്പിച്ചു

text_fields
bookmark_border
ഉപരാഷ്ട്രപതി: ധൻഖർ പത്രിക സമർപ്പിച്ചു
cancel
camera_alt

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻഖർ നാമനിർദേശപത്രിക സമർപ്പിക്കാൻ പാർലമെന്റ് ഹൗസിൽ എത്തിയപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എന്നിവർ സമീപം

Listen to this Article

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻഖർ നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുടെയും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവരുടെയും പിന്തുണക്കുന്ന വിവിധ കക്ഷിനേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.

രാജ്യത്തിന്‍റെ ജനാധിപത്യമൂല്യങ്ങൾ നിലനിർത്തുന്നതിനായി പരിശ്രമിക്കുമെന്ന് ധൻഖർ പറഞ്ഞു. ലളിതമായ ചുറ്റുപാടിൽ നിന്നുള്ള താൻ സ്വപ്നംപോലും കാണാത്ത പദവിയിൽ എത്തിച്ചതിന് മോദിക്കും ബി.ജെ.പി നേതൃത്വത്തിനും ധൻഖർ നന്ദി പറഞ്ഞു. മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagdeep Dhankharvice presidential election
News Summary - NDA’s vice presidential candidate Jagdeep Dhankhar files nomination
Next Story