ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു
text_fieldsഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻ.ഡി.എ സ്ഥാനാർഥി സി.പി രാധാകൃഷ്ണന്റെ നാമനിർദേശ പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറുന്നു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി നേതാവ് സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
മോദിയിൽ നിന്ന് സമർപ്പിക്കാനുള്ള പത്രിക സി.പി രാധാകൃഷ്ണൻ ഏറ്റുവാങ്ങിയത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്. അമിത് ഷാ, ജെ.പി നഡ്ഡ, നിതിൻ ഗഡ്കരി, അർജുൻ സിംഗ് മേഘ്വാൾ, കിരൺ റിജിജു, എൽ. മുരുഗൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദ്ര യാദവ്, ഘടകകക്ഷി നേതാക്കളായ സഞ്ജയ് ത്സാ, ലല്ലൻ സിംഗ് (ജെ.ഡി.യു), രാംദാസ് അത്താവാലെ ( റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ), അനുപ്രിയ പട്ടേൽ ( അപ്നാ ദൾ), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), പ്രഫുൽ പട്ടേൽ (എൻ.സി.പി), തമ്പിദുരൈ (എ.ഐ എ.ഡി എം കെ) തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.
ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി റിട്ട. ജസ്റ്റിസ് സുദർശൻ റെഡ്ഡി വ്യാഴാഴ്ചയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. സെപ്റ്റംബർ ഒമ്പതിനാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

