Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി: രാംനാഥ്​...

രാഷ്​ട്രപതി: രാംനാഥ്​ കോവിന്ദ്​ പത്രിക നൽകി

text_fields
bookmark_border
രാഷ്​ട്രപതി: രാംനാഥ്​ കോവിന്ദ്​ പത്രിക നൽകി
cancel

ന്യൂ​ഡ​ൽ​ഹി: എ​ൻ.​ഡി.​എ​യു​െ​ട രാ​ഷ്​​ട്ര​പ​തി സ്ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദ്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി.​ജെ.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ദ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ, ​മു​ഖ്യ​മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ത്രി​ക സ​മ​ർ​പ്പ​ണം. 

രാ​ഷ്​​ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യ​ശേ​ഷം അ​നു​വ​ദി​ച്ച പ​ത്ത്​ അ​ക്​​ബ​ർ റോ​ഡി​ലെ വ​സ​തി​യി​ൽ നി​ന്ന്​ അ​മി​ത്​ ഷാ​ക്കൊ​പ്പ​മാ​ണ്​ രാം​നാ​ഥ്​ പാ​ർ​ല​മ​​െൻറ്​ ഹൗ​സി​ലേ​ക്ക്​ എ​ത്തി​യ​ത്.  ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഏ​ഴ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, ലോ​ക്​​സ​ഭ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ ത​മ്പി ദു​രൈ, ആ​ന്ധ്ര​പ്ര​േ​ദ​​ശ്​ മു​ഖ്യ​മ​ന്ത്രി  ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​തേ​സ​മ​യം, ജ​ന​താ​ദ​ൾ(​യ​ു) നേ​താ​വ​ും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ്​ കു​മാ​റി​​​െൻറ അ​ഭാ​വം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ജ​മ്മു- ക​ശ്​​മീ​ർ മു​ഖ്യ​മ​ന്ത്രി ​മ​ഹ്ബൂ​ബ മു​ഫ്​​തി​യും ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​റും എ​ത്തി​യി​ല്ല. 

നാ​ല്​ സെ​റ്റ്​ പ​ത്രി​ക​യാ​ണ്​ ഉ​ച്ച​ക്ക്​ 12.03ഒാ​ടെ പാ​ർ​ല​മ​​െൻറ്​ ഹൗ​സി​ൽ ലോ​ക്​​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​നൂ​പ്​ മി​ശ്ര​ക്ക്​ മു​മ്പാ​കെ​ സ​മ​ർ​പ്പി​ച്ച​ത്. ആ​ദ്യ സെ​റ്റ്​ പ​ത്രി​ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ര​​ണ്ടാ​മ​ത്തേ​തി​ൽ അ​മി​ത്​ ഷാ​യും മൂ​ന്നാ​മ​ത്തേ​തി​ൽ പ്ര​കാ​ശ്​​സി​ങ്​ ബാ​ദ​ലും നാ​​ലാ​മ​ത്തേ​തി​ൽ ച​​ന്ദ്ര​ബാ​ബു നാ​യി​ഡു​വും ഒ​പ്പി​ട്ടു. പ്ര​തി​പ​ക്ഷ​ത്തി​​​െൻറ രാ​ഷ്​​ട്ര​പ​തി സ്ഥാ​നാ​ർ​ഥി മീ​രാ കു​മാ​ർ 27ന്​ ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചേ​ക്കും. ജൂ​ലൈ 17 നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 20 ന്​ ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക്ക്​ 62 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ൻ.​സി.​പി​യും എ​സ്.​പി​യും ബി.​എ​സ്.​പി​യും പ്ര​തി​പ​ക്ഷ നി​ര​യി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ന​ല്ല മ​ത്സ​രം കാ​ഴ്​​ച​വെ​ക്കാ​മെ​ന്ന അ​ത്​​മ​വി​ശ്വാ​സം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന്​ ​അ​വ​സാ​നി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndapresident candidateram nath kovindnomination
News Summary - NDA's presidential candidate Ram Nath Kovind file his nomination
Next Story