Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എയു​െട...

എൻ.ഡി.എയു​െട ഹ​രി​വം​ശ്​ നാ​രാ​യ​ൺ സി​ങ് രാജ്യസഭാ ഉപാധ്യക്ഷൻ

text_fields
bookmark_border
എൻ.ഡി.എയു​െട ഹ​രി​വം​ശ്​ നാ​രാ​യ​ൺ സി​ങ് രാജ്യസഭാ ഉപാധ്യക്ഷൻ
cancel

ന്യൂ​ഡ​ൽ​ഹി: രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്​ഥാനാർഥിക്ക്​ വിജയം.  ബി.​ജെ.​പി ഘ​ട​ക​ക​ക്ഷി​യാ​യ നിതീഷ്​ കുമാറി​​​െൻറ ജ​ന​താ​ദ​ൾ-​യു​ എം.പി ഹ​രി​വം​ശ്​ നാ​രാ​യ​ൺ സി​ങ്ങാണ്​ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്​. വിജയിക്കാൻ 119 വോട്ടുകൾ വേണ്ടപ്പോൾ എൻ.ഡി.എ സ്​ഥാനാർഥി 125 വോട്ടുകൾ നേടി. കോ​ൺ​ഗ്ര​സി​ലെ മൂന്ന്​ തവണ എം.പിയായ ബി.​കെ. ഹ​രി​പ്ര​സാ​ദായിരുന്നു പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​. 105 വോട്ടുകളാണ്​ പ്രതിപക്ഷ സ്​ഥാനാർഥിയായ ഹരിപ്രസാദിനു ലഭിച്ചത്​. 

നവീൻ പട്​നായിക്കി​​​െൻറ ബിജു ജനതാദൾ എൻ.ഡി.എ സ്​ഥാനാർഥിയെ പിന്തുണച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച ഹരിവംശ നാരായൺ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസി​​​െൻറ രാജ്യസഭാ​ നേതാവ്​ ഗുലാം നബി ആസാദും അഭിനന്ദിച്ചു. 

പ്ര​തി​പ​ക്ഷ വോ​ട്ടി​ല്ലാ​തെ സ്​​ഥാ​നാ​ർ​ഥി​യെ ജ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ബി.ജെ.പി ഹ​രി​വം​ശി​നെ സ​മ​വാ​യ​ത്തോ​ടെ ഉ​പാ​ധ്യ​ക്ഷ​നാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ കേ​ന്ദ്ര പാ​ർ​ല​മ​​​െൻറ​റി കാ​ര്യ മ​ന്ത്രി അ​ന​ന്ത്​ കു​മാ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndamalayalam newsRajya sabha deputy chairmanHarivansh Narayan Singh
News Summary - NDA's Harivansh Wins Deputy Chairman Poll - India news
Next Story