Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി...

രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ ഇന്ന്

text_fields
bookmark_border
രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ ഇന്ന്
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​​ട്ര​പ​തി​ െത​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. പോ​ളി​ങ്ങി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പാ​ര്‍ല​മെ​​ൻ​റി​​​െൻറ ഇ​രു സ​ഭ​ക​ളി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും ഞാ​യ​റാ​ഴ്​​ച​യോ​ടെ പൂ​ർ​ത്തി​യാ​യി. ഇൗ​മാ​സം 20നാ​ണ്​ വേ​ാ​െ​ട്ട​ണ്ണ​ൽ. പാ​ർ​ല​മ​​െൻറി​​​െൻറ 62ാം ന​മ്പ​ർ മു​റി​യി​ലാ​ണ്​ എം.​പി​മാ​രു​ടെ വോ​ട്ടി​ങ്​ ന​ട​ക്കു​ക. 

രാ​വി​ലെ 10 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കീ​ട്ട് അ​ഞ്ചു മ​ണി​ക്ക് അ​വ​സാ​നി​ക്കും.  തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ ഇൗ​മാ​സം 25ന് ​പാ​ർ​ല​മ​​െൻറ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ചീ​ഫ് ജ​സ്​​റ്റി​സ്​ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. പാ​ര്‍ല​മ​​െൻറി​ൽ ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ സെ​ക്ര​ട്ട​റി​മാ​ര്‍ വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ക്കും. നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​മാ​രാ​യി​രി​ക്കും സം​സ്ഥാ​ന​ങ്ങ​ളി​ലെ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍. ബാ​ല​റ്റ് പേ​പ്പ​റി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ല്‍കു​ന്ന പ്ര​ത്യേ​ക പേ​ന ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​വൂ. ഇ​ല്ലെ​ങ്കി​ല്‍ വോ​ട്ട് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കും. 543 ലോ​ക്​​സ​ഭ അം​ഗ​ങ്ങ​ളും 233 രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളും 4120 നി​യ​മ​സ​ഭ അം​ഗ​ങ്ങ​ളും ഉ​ള്‍പ്പെ​ടെ 4896 പേ​രാ​ണ് വോ​ട്ട​ര്‍മാ​ർ. ഇ​വ​രു​ടെ വോ​ട്ടി​​​െൻറ ആ​കെ മൂ​ല്യം 10,98,903 ആ​ണ്. 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വോ​ട്ടി​​​െൻറ മൂ​ല്യം ല​ഭി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി മു​ന്‍ ബി​ഹാ​ര്‍ ഗ​വ​ര്‍ണ​ര്‍ രാം​നാ​ഥ് കോ​വി​ന്ദും പ്ര​തി​പ​ക്ഷ​ത്തി​​​െൻറ സ്​​ഥാ​നാ​ർ​ഥി മു​ൻ ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ മീ​ര കു​മാ​റും ത​മ്മി​ലാ​ണ്​ മ​ത്സ​രം. നി​ല​വി​ലു​ള്ള പി​ന്തു​ണ പ​രി​ഗ​ണി​ക്കു​​​േ​മ്പാ​ൾ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദ്​  ആ​കെ വോ​ട്ടി​​​െൻറ 60 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ വോ​ട്ടു​മൂ​ല്യം നേ​ടി ജ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ പു​റ​മേ ജ​ന​താ​ദ​ൾ-​യു, തെ​ല​ങ്കാ​ന രാ​ഷ​്ട്രീ​യ സ​മി​തി, എ.​െ​എ.​എ.​ഡി.​എം.​െ​ക​യു​ടെ ഇ​രു​വി​ഭാ​ഗം, ​െവെ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജു ജ​ന​താ​ദ​ൾ തു​ട​ങ്ങി​യ​വ കോ​വി​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ണ​മൂ​ൽ കോ​ൺ​​ഗ്ര​സ്, സി.​പി.​എം, ആ​ർ.​ജെ.​ഡി, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി, ആം ​ആ​ദ്​​മി പാ​ർ​ട്ടി തു​ട​ങ്ങി 17 പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യാ​ണ്​ മീ​ര കു​മാ​റി​നു​ള്ള​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspresidential electionndaram nath kovindMeira Kumar
News Summary - NDA takes on Opposition in presidential election today
Next Story