പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കാതെ എൻ.ഡി.എ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതാ സംവരണം കൊണ്ടുവരുന്നതിനുള്ള ബിൽ അടുത്ത പാർലമെൻറിൽ പാസാക്കണമെന്ന ചർച്ച സജീവമായിരിക്കെ എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങൾ പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കിയില്ല. ഗോവ, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ, മണിപ്പുർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് വനിതാസംവരണത്തോട് മുഖംതിരിച്ചുനിൽക്കുന്നത്. ബി.ജെ.പിക്ക് ലോക്സഭയിലുള്ള ഭൂരിപക്ഷം വിനിയോഗിച്ച് വനിതാസംവരണബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് വിഷയം സജീവചർച്ചയായത്.
ബിൽ മറ്റൊരു രൂപത്തിൽ പാർലമെൻറിൽ കൊണ്ടുവരാനുള്ള നീക്കമുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളും സൂചന നൽകിയിട്ടുണ്ട്. കേന്ദ്ര ഗ്രാമീണ വികസന-പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന ചൗധരി ബീരേന്ദ്രസിങ് കഴിഞ്ഞവർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കാൻ പാർലമെൻറിൽ ഭരണഘടനഭേദഗതി കൊണ്ടുവരുന്നതിന് ശ്രമം നടത്തിയിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പ് മൂലം ഇൗ ശ്രമം ഉപേക്ഷിക്കുകയും അതിെൻറ അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകുകയും ചെയ്തു. എന്നാൽ, ഇതിനുമുമ്പ് തന്നെ കേരളമടക്കം 16 ഒാളം സംസ്ഥാനങ്ങൾ പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് പകുതി സംവരണം ഏർപ്പെടുത്തിയിരുന്നു. അടുത്തിടെ പഞ്ചാബ് കോൺഗ്രസ് പിടിച്ചെടുത്തതോടെ പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
