ഭരണതുടർച്ചയോ, നേതൃത്വമാറ്റമോ ? ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി
text_fieldsപട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം വന്നു തുടങ്ങി. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽവോട്ടിൽ ഒപ്പത്തിനൊപ്പമാണ് മുന്നണികൾ. സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണലിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടികൾ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം നൽകുന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ സഖ്യം ഫലം കാത്തിരിക്കുന്നത്. എന്നാൽ, പ്രവചനങ്ങൾക്കപ്പുറത്തെ ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യ സഖ്യം. 243 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 67.13 ശതമാനമെന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ വേളയിൽ നിയമവിരുദ്ധ നടപടിയുണ്ടായാൽ നേരിടാൻ തയാറാകണമെന്ന് പാർട്ടി അണികളോട് ആർ.ജെ.ഡി നേതാവും ഇൻഡ്യ സഖ്യത്തിെന്റ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് ആഹ്വാനം ചെയ്തു. 2020ലേതുപോലെ വോട്ടെണ്ണൽ ഇടക്ക് നിർത്തിവെച്ചാൽ നേപ്പാളിൽ സംഭവിച്ചതുപോലുള്ള സ്ഥിതിയുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവായ സുശീൽ കുമാർ സിങ് ഭീഷണി മുഴക്കി.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികൾ വോട്ടാകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതീക്ഷ. തുടർച്ചയായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാറിനെതിരായ ജനവിരുദ്ധവികാരം വോട്ടാകുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ജനസൂരജ് പാർട്ടിയുടെ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമായേക്കും. ഒറ്റക്ക് മത്സരിക്കുന്ന അസദുദ്ദീൻ ഉവൈസി പിടിക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായകമാവും.
Live Updates
- 14 Nov 2025 8:17 AM IST
പോസ്റ്റൽ ബാലറ്റുകളിൽ എൻ.ഡി.എക്ക് നേരിയ മുന്നേറ്റം
എൻ.ഡി.എ-29, ഇന്ത്യ-15, ജൻസുരജ്-1, മറ്റുള്ളവർ-4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

