പുതിയ വിദ്യാഭ്യാസ നയം: 2014ലെ എൻ.ഡി.എ വാഗ്ദാനം
text_fieldsന്യൂഡൽഹി: 2014ൽ എൻ.ഡി.എ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പുതിയ ദേശീയ വിദ്യാഭ്യാസം നയം നടപ്പാക്കുെമന്നത്. 2016ൽ സ്മൃതി ഇറാനി മാനവ വിഭവശേഷി വികസന മന്ത്രിയായിരിക്കേ മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യെൻറ അധ്യക്ഷതയിൽ ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാൻ സമിതിയെ നിേയാഗിച്ചു.
അവർ തയാറാക്കിയ റിേപ്പാർട്ട് പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രി സ്മൃതി ഇറാനിയുമായുള്ള ഭിന്നതയെ തുടർന്ന് സമിതിെയ സർക്കാർ മരവിപ്പിച്ചു. 2017ൽ പ്രകാശ് ജാവ്േദക്കർ മാനവ വിഭവശേഷി വകുപ്പ് ഏറ്റെടുത്തേതാടെ കസ്തൂരി രംഗൻ അധ്യക്ഷനായ പുതിയ സമിതിയെ നിയോഗിച്ചു.
അൽഫോൺസ് കണ്ണന്താനം സമിതി അംഗമായിരുന്നു. നിരവധി തവണ സമിതിക്ക് കാലാവധി നീട്ടി നൽകി. ഒടുവിൽ രണ്ടാം മോദി സർക്കാറിൽ മാനവ വിഭവശേഷി മന്ത്രിയായി രമേഷ് പൊഖ്റിയാൽ ചുമതലയേറ്റ അന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
മുംബൈ എസ്.എൻ.ഡി.ടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വസുധ കാമത്ത്, പ്രിന്‍സ്റ്റൺ സര്‍വകലാശാല ഗണിശാസ്ത്ര അധ്യാപകന് മഞ്ജുള്‍ ഭാര്‍ഗവ, ബാബ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാം ശങ്കര്‍ കുരീല്‍, അമര്‍കാന്തക് ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി.വി. കട്ടമണി, ഗുവാഹതി സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ അധ്യാപകന് മഹ്സര്‍ ആസിഫ്, കെ.എം. ത്രിപാഠി, സി.എ.ബി.എ അംഗം എം.കെ. ശ്രീധര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. റിപ്പോർട്ട് നാല് വിഭാഗങ്ങളിലായി നാനൂറോളം പേജുണ്ട്.