എൻ.ഡി.എക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടും- രാജ്നാഥ് സിങ്
text_fieldsവാരാണസി: ലോക്സഭാ തെരെഞ്ഞടുപ്പിൽ ദേശീയ ജനാധിപത്യ മുന്നണി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ആഭ് യന്തരമന്ത്രി രാജ്നാഥ് സിങ്. വൻ ഭൂരിപക്ഷത്തോടെ എൻ.ഡി.എ സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്രികാ സമർപ്പണത്തിനായി എത്തിയ എൻ.ഡി.എ നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റ് മണ്ഡലങ്ങളിലെ ജനങ്ങൾ എം.പിയെ തെരഞ്ഞെടുക്കുേമ്പാൾ വാരാണസിയിലെ ജനങ്ങൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യമാണ് ഉണ്ടായിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.
അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ, ശിവ സേന മാധാവി ഉദ്ധവ് താകറെ, ലോക് ജനശക്തി പാർട്ടി നേതാവ് രാം വിലാസ് പസ്വാൻ എന്നിവരും പങ്കെടുത്തു.
