പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് മോദി
text_fieldsന്യൂഡൽഹി: 2019െല ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണച്ചവരെയും അല്ലാത്തവരെയും ജനപ്രതിനിധികൾ ഒപ്പം നിറുത്തണമെന്ന ് പ്രധാനമന്ത്രി നരേന്ദ്രമോദി. മതിലുകൾ പൊളിച്ച് ഹൃദയങ്ങൾ തമ്മിൽ ഒന്നായ വർഷമാണ് 2019. തെരഞ്ഞെടുപ്പ് വിജയത്ത ിൽ പാർട്ടി പ്രവർത്തകരോടും ഘടകകക്ഷികളോട് നന്ദി പറയുന്നു. വലിയ ഉത്തരവാദിത്തമാണ് രാജ്യം ഏൽപ്പിച്ചിട്ടുള്ളത്. എൻ.ഡി.എ ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടു പോകാൻ ശ്രമിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയെ പാർലമെൻററി പാർട്ടി നേതാവായി എൻ.ഡി.എ യോഗം തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത്. രാജ്നാഥ് സിങ് പിന്താങ്ങി. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മോദി ഇന്ന് തന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
നരേന്ദ്രമോദിയെ എൻ.ഡി.എ പാർലമെൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതിൽ മുന്നണി ഘടകകക്ഷികളോട് നന്ദിയറിയിക്കുന്നതായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. അടുത്തയാഴ്ച രണ്ടാം എൻ.ഡി.എ സർക്കാറിൻെറ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള നീക്കങ്ങളുമായിട്ടാണ് ബി.ജെ.പി മുന്നോട്ട് പോവുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
