Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajya Sabha
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭയിൽ ​ആധിപത്യം...

രാജ്യസഭയിൽ ​ആധിപത്യം ഉറപ്പിച്ച്​ എൻ.ഡി.എ, ചരിത്രത്തിൽ കുറവ്​ പ്രാതിനിധ്യവുമായി കോൺഗ്രസ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച്​ എൻ.ഡി.എ. ഉത്തർപ്രദേശിലെ 11ഉം ഉത്തരാഖണ്ഡിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി ഉൾപ്പെടെ ഒമ്പത്​ ബി.​െജ.പി അംഗങ്ങൾ കൂടി രാജ്യസഭയിലെത്തിയതോടെയാണ്​ എൻ.ഡി.എയുടെ അംഗബലം 100 കടന്നത്​​.

അതേസമയം ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയിലേക്ക്​ കോൺഗ്രസ്​ ചുരുങ്ങുകയും ചെയ്​തു. 242 അംഗ രാജ്യസഭയിൽ 38 അംഗങ്ങൾ മാത്രമാണ്​ കോൺഗ്രസിനുള്ളത്​. എൻ.ഡി.എ സഖ്യത്തിലെ ബി.ജെ.പിക്ക്​ 92 അംഗങ്ങളാണ്​ ഇപ്പോൾ രാജ്യസഭയിലുള്ളത്​. എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന്​ അഞ്ച്​ അംഗങ്ങളുമുണ്ട്​. കൂടാതെ എൻ.ഡി.എ ഘടക കക്ഷികളായ ആർ.പി.ഐ അത്തേവാലെ, അസം ഗണ പരിഷത്ത്​, മിസോ നാഷനൽ ഫ്രണ്ട്​, നാഷനൽ പീപ്പിൾസ്​ പാർട്ടി, നാഗ പീപ്പിൾസ്​ ഫ്രണ്ട്​, പട്ടാളി മക്കൾ കക്ഷി, ബോഡോലാൻഡ്​ പീപ്പിൾസ്​ ഫ്രണ്ട്​ തുടങ്ങിയവക്ക്​ ഒാരോ സീറ്റ്​ വീതവുമുണ്ട്​.

ഇതോടെ രാജ്യസഭയിൽ എൻ.ഡി.എയുടെ അംഗസംഖ്യ 104 ആയി ഉയർന്നു​. നാല്​ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ പിന്തുണയും ലഭിക്കും. രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ 121 അംഗങ്ങളുടെ പിന്തുണയാണ്​ ആവശ്യം.

നിർണായക ഘട്ടങ്ങളിൽ ബില്ലുകൾ പാസാക്കുന്നതിനായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ പാർട്ടികളുടെ ഒമ്പത് വീതം​ അംഗങ്ങളുടെയും ടി.ആർ.എസി​െൻറ ഏഴ്​ അംഗങ്ങളുടെയും വൈ.എസ്​.ആർ.സി.പിയുടെ ആറംഗങ്ങളുടെയും പിന്തുണ രാജ്യസഭയിൽ എൻ.ഡി.എക്ക്​ ലഭിക്കാറുണ്ട്​. വിഷയത്തി​െൻറ അടിസ്​ഥാനത്തിലാണ്​ ഈ പാർട്ടികൾ എൻ.ഡി.എക്ക്​ പിന്തുണ നൽകാറുള്ളത്​. ഭൂരിപക്ഷം കൈയാളുന്നില്ലെങ്കിലും സുപ്രധാന ബില്ലുകൾ ഏകപക്ഷീയമായി എൻ.ഡി.എക്ക്​ ഇതോടെ പാസാക്കിയെടുക്കാൻ കഴിയ​ും.

കേന്ദ്രമന്ത്രിക്ക്​ പുറമെ ബി.ജെ.പിയുടെ നീരജ്​ ശേഖർ, അരുൺ സിങ്​, ഗീത ശാക്യ, ഹരിദ്വാർ ദുബെ, ബ്രിജ്​ലാൽ, ബി.എൽ. വർമ, സീമ ദ്വിവേദി തുടങ്ങിയവരും സമാജ്​വാദി പാർട്ടിയുടെ രാം ഗോപാൽ യാദവും ബി.എസ്​.പിയുടെ രാംജി ഗൗതവുമാണ്​ രാജ്യസഭയിലെത്തിയത്​. നവംബർ 25 മുതൽ 2026 നവംബർ 24 വരെയാണ്​ പുതിയ അംഗങ്ങളുടെ കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressRajya SabhaNDA
News Summary - NDA Crosses 100-Mark In Rajya Sabha, Congress Drops To Lowest Ever Tally
Next Story