Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ഡി.എ സമ്മേളനത്തിൽ ശരണംവിളി
text_fieldsbookmark_border
കൊല്ലം: ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന നേതാക്കളുടെ പ്രസ്താവനക്കുപിന്നാലെ സമ്മേളനവേദിയിൽ ശരണംവിളി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത കൊല്ലത്തെ എൻ.ഡി.എ സമ്മേളനത്തിലാണ് ശരണംവിളി ഉയർന്നത്.
രാജ്നാഥ് സിങ്ങിനെ വേദിയിലേക്ക് പ്രവർത്തകർ വരവേറ്റത് ശരണമന്ത്രങ്ങൾ മുഴക്കിയാണ്. ഭാരത് മാതാ കീ ജയ് എന്ന് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കഴിഞ്ഞപ്പോഴാണ് സദസ്സിൽനിന്ന് ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന ശരണമന്ത്രങ്ങൾ ഉയർന്നത്. മന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോഴും സദസ്സിൽനിന്ന് ശരണമന്ത്രം ഉയർന്നു.
Next Story
