Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉപജീവനം വഴിമുട്ടി; ഇഷ്​ടികച്ചൂളയിൽ ദിവസ വേതനക്കാരിയായി ദേശീയ ഫുട്​ബാൾ താരം
cancel
Homechevron_rightNewschevron_rightIndiachevron_rightഉപജീവനം വഴിമുട്ടി;...

ഉപജീവനം വഴിമുട്ടി; ഇഷ്​ടികച്ചൂളയിൽ ദിവസ വേതനക്കാരിയായി ദേശീയ ഫുട്​ബാൾ താരം

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ വനിത ഫുട്​ബാളി​െൻറ അഭിമാന നക്ഷത്രമായിരുന്ന സംഗീത സോറൻ ഉപജീവനത്തി​ന്​ വഴികളടഞ്ഞ്​ ഇഷ്​ടികച്ചൂളയിൽ ചുമടെടുക്കുന്നു. ഝാർഖണ്ഡിലെ ധൻബാദ്​ ജില്ലയിലെ ബൻസ്​മുറി സ്വദേശിയായ സംഗീത്​ സോറൻ സ്വന്തം ഗ്രാമത്തിലെ ഇഷ്​ടികച്ചൂളയിലാണ്​ ജോലിക്കാരിയായി നിൽക്കുന്നത്​.

ആദ്യം ദേശീയ അണ്ടർ 18 ടീമിലും പിന്നീട്​ സീനിയർ ടീമിലും സ്​ഥിരം അംഗമായിരുന്നു സംഗീത്​. കോവിഡ്​ ഒന്നാം തരംഗം പിടിമുറുക്കിയ കഴിഞ്ഞ വർഷം ധൻബാദ്​ ഫുട്​ബാൾ അസോസിയേഷൻ ഇവരുടെ വീട്ടിൽ ഭക്ഷ്യ വസ്​തുക്കൾ എത്തിച്ച്​ സഹായമായിരുന്നു. ഇൗ വർഷം അതും നിലച്ചതോടെയാണ്​ പട്ടിണി മാറാൻ വഴി കണ്ടെത്തിയത്​.

സംഗീതി​െൻറ പതിതാവസ്​ഥ ലോകത്തെ അറിയിച്ച്​ കഴിഞ ദിവസം ദേശീയ വനിത കമീഷൻ ട്വിറ്ററിലെത്തിയിരുന്നു. കഠിന പ്രയത്​നവും സ്​ഥിരതയുമായി ഝാർഖണ്ഡിനെ ലോകത്തോളമുയർത്തിയ താരമാണ്​ സംഗീതയെന്നും അവരിപ്പോൾ ജീവിതം ഗതിമുട്ടി ഇഷ്​ടികക്കളത്തിലാണെന്നുമായിരുന്നു ചെയർമാൻ രേഖ ശർമയുടെ ട്വീറ്റ്​.

ഇതിനു പിറകെ താരത്തെ അടിയന്തരമായി സഹായിക്കാനാവശ്യപ്പെട്ട്​ ഝാർഖണ്ഡ്​ സർക്കാറിന്​ അവർ കത്തെഴുതുകയും​ ചെയ്​തു. കത്തി​െൻറ ഒരു പകർപ്പ്​ ദേശീയ ഫുട്​ബാൾ ഫെഡറേഷനും അയച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football PlayerLabourerBrick Kiln
News Summary - NCW Asks Jharkhand Govt To Help Int’l Football Player Working As Labourer In Brick Kiln
Next Story