Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തി​ലെ ഏക എൻ.സി.പി എം.എൽ.എ പാർട്ടി വിട്ടു

text_fields
bookmark_border
ഗുജറാത്തി​ലെ ഏക എൻ.സി.പി എം.എൽ.എ പാർട്ടി വിട്ടു
cancel

അഹ്മദാബാദ്: ഗുജറാത്തിൽ എൻ.സി.പിയുടെ ഏക എം.എൽ.എയായിരുന്ന കാൻധൽ ജഡേജ പാർട്ടിയിൽനിന്ന് രാജിവെച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി. പാർട്ടി തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ മാസം 11ന് ജഡേജ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. 2012ലും 2017ലും കുടിയാന മണ്ഡലത്തിൽനിന്ന് എൻ.സി.പി ടിക്കറ്റിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ തവണ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് കുടിയാനയിൽനിന്ന് ജഡേജ വിജയിച്ചുകയറിയത്. എന്നാൽ, ഇത്തവണ ഗുജറാത്തിൽ കോൺഗ്രസും എൻ.സി.പിയും തെരഞ്ഞെടുപ്പ് സഖ്യത്തിലാണ്. മൂന്നു സീറ്റുകൾ എൻ.സി.പിക്ക് കൊടുക്കണമെന്നായിരുന്നു ധാരണ.

ദേശീയ വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേലിൽനിന്ന് അനുവാദം ലഭിച്ചു എന്ന് അവകാശപ്പെട്ടാണ് ജഡേജ കുടിയാനയിൽ പത്രിക സമർപ്പിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഇവിടെനിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. ഇതോടെയാണ് ജഡേജ രാജി പ്രഖ്യാപിച്ചത്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NCP's lone MLA in Gujarat Kandhal Jadeja denied ticket for Assembly polls, resigns
Next Story