Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉജ്ജയിൻ ബലാത്സംഗക്കേസ്: സർക്കാറിന് ബാലാവകാശ കമീഷൻ നോട്ടിസ്
text_fieldsbookmark_border
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) നോട്ടീസയച്ചു. സംഭവവുമായും കുട്ടിയുടെ ആരോഗ്യ നിലയുമായും ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ ജില്ല മജിസ്ട്രേറ്റിനോട് കമീഷൻ ആവശ്യപ്പെട്ടു.
ജില്ല പൊലീസ് മേധാവിയോട് എഫ്.ഐ.ആറിന്റെയും കുട്ടിയുടെ മൊഴിയുടെയും പകർപ്പ് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 12കാരി ബലാത്സംഗം ചെയ്യപ്പെട്ട് തെരുവിൽ ചോരയൊലിപ്പിച്ച് നിന്നുവെന്നും പ്രദേശത്തെ താമസക്കാരോട് സഹായം തേടിയെങ്കിലും ആട്ടിയോടിച്ചെന്നുമാണ് റിപ്പോർട്ട്.
സെപ്റ്റംബർ 25ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

