കോവിഡാനന്തര ചികിത്സയിലായിരുന്ന എൻ.സി.പി എം.എൽ.എ അന്തരിച്ചു
text_fieldsപൂനെ: കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എം.എൽ.എ ഭാരത് ഭാൽക്കെ(60) അന്തരിച്ചു. ശനിയാഴ്ച രാവിലെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
സോളാപൂർ ജില്ലയിലെ പാണ്ഡാർപൂർ - മംഗൾവേദ നിയോജകമണ്ഡലത്തിലെ മൂന്ന് തവണ എം.എൽ.എയായ വ്യക്തിയാണ് ഭാരത് ഭാൽക്കെ.
ഒക്ടോബർ 30 ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഭാൽക്കെ ചികിത്സ തേടുകയും ഒരാഴ്ചക്കുശേഷം ആശുപത്രിവിടുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിച്ചതുമൂലമുള്ള സങ്കീർണതകെള തുടർന്ന് നവംബർ ഒമ്പതിന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടും രക്തസമ്മർദ്ദവും വർധിച്ചതിനാൽ ഭാൽക്കെയെ െവൻറിലേറ്ററിലേക്ക്മാറ്റിയിരുന്നു.
എൻ.സി.പി നേതാവ് ശരദ് പവാർ വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രിയിലെത്തി ഭാൽക്കെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

