Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലയന അഭ്യൂഹം; പവാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ബലികഴിക്കരുതെന്ന് ശിവസേനയുടെ മുഖപത്രം ‘സാമ്ന’

text_fields
bookmark_border
ലയന അഭ്യൂഹം; പവാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ബലികഴിക്കരുതെന്ന് ശിവസേനയുടെ മുഖപത്രം ‘സാമ്ന’
cancel

മുംബൈ: ‘ലയന നാടക’ത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കി എൻ.സി.പി സ്ഥാപകൻ ശരദ് പവാറിന്റെ പ്രതിച്ഛായ തകർക്കരുതെന്ന് അജിത് പവാർ പക്ഷ നേതാക്കളോട് ഉദ്ധവ് പക്ഷ ശിവസേനയുടെ മുഖപത്രം ‘സാമ്ന’. മന്ത്രിപദ മോഹികളായ ഏതാനും നേതാക്കൾ അഭ്യൂഹങ്ങൾ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച ‘സാമ്ന’ ഇതിലൂടെ പവാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ബലിനൽകരുതെന്ന് ആവശ്യപ്പെട്ടു.

അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും ലയന നീക്കത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേയാണ് ഉദ്ധവ് പക്ഷ ശിവസേനയുടെ വിമർശനം. അതേസമയം, തന്റെ സഹോദരൻ അജിത് പവാർ ജീവിച്ചിരിക്കെ ലയന ചർച്ചകൾ നടന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തോടെ സാധ്യതകൾ അടഞ്ഞെന്നും പവാറിന്റെ മകളും പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ വ്യക്തമാക്കി. അജിത് പക്ഷ നേതാക്കൾ പവാറിനെ കാണുന്നത് പതിവാണെന്നും ലയന ചർച്ചകൾ ഇല്ലെന്നും സുപ്രിയ പറഞ്ഞു.

ഇതിനിടയിൽ, അജിത് പക്ഷ എൻ.സി.പി അധ്യക്ഷയും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ സുനേത്ര പവാർ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. പവാർ പക്ഷം എൻ.ഡി.എയിൽ ചേരുന്നതിൽ വിരോധമില്ലെന്ന് അറിയിച്ച സുനേത്ര എന്നാൽ, ലയനത്തിന് ഇല്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

പാർട്ടിയുടെ നിയന്ത്രണം കൈയടക്കാൻ അജിത്തിന്റെ മകൻ പാർത്ഥ പവാർ ശ്രമിക്കുന്നതിൽ പ്രഫുൽ പട്ടേൽ അടക്കമുള്ള അജിത് പക്ഷത്തെ മുതിർന്ന നേതാക്കൾ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ പ്രഫുൽ പട്ടേൽ ഡൽഹിയിൽ ചെന്ന് അമിത് ഷായെയും ശരദ് പവാറിനെയും ചെന്നുകണ്ടത് ലയന അഭ്യൂഹങ്ങൾക്ക് തുടക്കമിടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharad Pawar Merger Controversy Deepens
Next Story