Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എൻ.സി.പി ലയനം’;...

‘എൻ.സി.പി ലയനം’; ഡൽഹിയിൽ കൂടിക്കാഴ്ച

text_fields
bookmark_border
‘എൻ.സി.പി ലയനം’; ഡൽഹിയിൽ കൂടിക്കാഴ്ച
cancel
camera_alt

സു​നേ​ത്ര

Listen to this Article

മും​ബൈ: ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യു​ള്ള മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​ന്റെ തി​ര​ക്കി​ട്ട കൂ​ടി​ക്കാ​ഴ്ച​ക്ക്​ പി​ന്നാ​ലെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ സു​നേ​ത്ര പ​വാ​റും ഡ​ൽ​ഹി​യി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​എ​ന്നി​വ​രു​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച. അ​ജി​ത്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യു​ടെ​യും ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യു​ടെ​യും ല​യ​ന​മാ​ണ്​ ച​ർ​ച്ചാ​വി​ഷ​യ​മെ​ന്നാ​ണ്​ സൂ​ച​ന.

ല​യ​നം ഫെ​ബ്രു​വ​രി 12ന്​ ​പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ 28ന്​ ​വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ജി​ത്​ പ​വാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. അ​ജി​തി​ന്റെ മ​ര​ണ​ത്തി​ന്​ പി​ന്നാ​ലെ ല​യ​ന​ച​ർ​ച്ച ന​ട​ന്ന​താ​യി പ​വാ​ർ​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ട​പ്പോ​ൾ അ​ജി​ത്​ പ​ക്ഷ നേ​താ​ക്ക​ളും ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സും അ​ത്​ നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ല​യ​ന​ശേ​ഷം എ​ൻ.​സി.​പി എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​വ​രം. എ​ൻ.​സി.​പി​യെ ഒ​പ്പം​കൂ​ട്ടു​ന്ന​തി​ന്​ മ​ഹാ​രാ​ഷ്ട്ര ബി.​ജെ.​പി​യി​ൽ എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും പ​വാ​ർ​പ​ക്ഷ​ത്ത്​ എ​ട്ട്​ എം.​പി​മാ​രു​ള്ള​തി​നാ​ൽ അ​വ​രെ ഒ​പ്പം​കൂ​ട്ട​ണ​മെ​ന്നാ​ണ്​ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പ​ര്യം.

അ​ജി​തു​മാ​യി ല​യ​ന​ച​ർ​ച്ച ന​ട​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച്​ പ​വാ​ർ​പ​ക്ഷം പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. പ​നി​യും ക​ഫ​ക്കെ​ട്ടു​മാ​യി​ പു​ണെ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ​ര​ദ്​ പ​വാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​വി​ടു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​ഴാ​ഴ്ച ചി​ല​ത്​ പ​റ​യു​മെ​ന്ന്​ പ​വാ​റും പാ​ർ​ട്ടി എം.​എ​ൽ.​എ രോ​ഹി​ത്​ പ​വാ​റും മു​മ്പ്​ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCPSunetra Pawar
News Summary - 'NCP merger'; Meeting in Delhi
Next Story