കോൺഗ്രസും എൻ.സി.പിയും വീണ്ടും സഖ്യത്തിൽ
text_fieldsമുംബൈ: വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി മൽസരിക്കാൻ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികൾ ഒന്നിച്ചു മൽസരിക്കുമെന്നാണ് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, കേരളത്തിൽ എൻ.സി.പി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കൊണ്ടു വരുന്നതിന് എൻ.സി.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
2016 സെപ്റ്റംബർ 26നാണ് എൻ.സി.പി കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പിയും കോൺഗ്രസും തനിച്ചു മൽസരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കുന്നതിന് എൻ.സി.പി പിന്തുണക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
