ഷില്ലോങ്: തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ശേഷിക്കുന്ന മേഘാലയയിൽ എൻ.സി.പി സ്ഥാനാർഥി ജെ. സാങ്മ അടക്കം മൂന്നു പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറപ്പെട്ട സാങ്മ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു.
വില്യംനഗർ മണ്ഡലത്തിൽനിന്നാണ് സാങ്മ ജനവിധി തേടുന്നത്. രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇൗമാസം 27നാണ് മേഘാലയയിൽ തെരഞ്ഞെടുപ്പ്.