എൻ.സി.പി: അജിത് പവാറിെൻറ മകന് കന്നിയങ്കം
text_fieldsമുംബൈ: എൻ.സി.പി അഞ്ച് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ അഞ്ച് ലോക ്സഭ മണ്ഡലങ്ങളിൽ മത്സരിക്കുന്നവരുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. പാർട്ടി അധ്യക്ഷൻ ശരദ് പവാറിെൻറ മൂത്ത സഹോദരെൻറ പേരക്കുട്ടിയും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിെൻറ മകനുമായ പാർഥ് പവാറാണ് പുതിയ പട്ടികയിലെ ശ്രദ്ധാകേന്ദ്രം. പുണെയിലെ മാവലിലാണ് പാർഥ കന്നിയങ്കത്തിന് ഇറങ്ങുന്നത്.
ആദ്യം മാധയിൽ മത്സരിക്കാൻ ഒരുങ്ങിയ പവാർ പിന്നീട് പിൻവാങ്ങിയത് പാർഥക്കുവേണ്ടിയാണ്. കുടുംബത്തിൽനിന്ന് രണ്ടിലധികം പേർ മത്സരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. ധൻരാജ് ഹരിഭാവു മഹാലെ (ദിൻദോരി മണ്ഡലം), സമീർ ഭുജ്ബൽ (നാസിക്), ഡോ. അമോൽ കോലെ (ഷിരൂർ), ബജ്രംഗ് സോനാവാനെ (ബീഡ്) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. വ്യാഴാഴ്ച പാർട്ടി ലക്ഷദ്വീപിലേത് അടക്കം 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
